كَانَ حَبِيبُ بْنُ أَبِي ثَابِتٍ إِذَا دَخَلَ شَعْبَانُ قَالَ : هَذَا شَهْــرُ القُــــرَّاءِ.
“ഹബീബ് ബ്നു അബീ സാബിത് റഹിമഹുള്ള ശഅബാൻ മാസമായിക്കഴിഞ്ഞാൽ ‘ഇത് ഖുർആൻ പാരായണം ചെയ്യുന്നവരുടെ മാസമാണ്’ എന്നിങ്ങനെ പറയാറുണ്ടായിരുന്നു.” (ലത്വാഇഫുൽ മആരിഫ്:138)
كَانَ عَمْرُو بْنُ قَيْسٍ الْمَلَائِيُّ إِذَا دَخَلَ شَعْبَانَ أَغْلَقَ حَانُوتَهُ وَ تَفَـــرَّغَ لِقِــرَاءَةِ القُــــرْآنِ.
അംറുബ്നു ഖൈസ് അൽമലാഈ റാഹിമഹുള്ള ശഅബാൻ മാസമായാൽ അദ്ദേഹത്തിന്റെ കട അടച്ചിടുകയും ഖുർആൻ പാരായണത്തിനായി ഒഴിഞ്ഞിരിക്കുകയും ചെയ്യുമായിരുന്നു. (ലത്വാഇഫുൽ മആരിഫ്:138)
قَالَ الْإِمَامُ ابْنُ رَجَبٍ الْحَنْبَلِيُّ رَحِمَهُ اللهُ: لَمَّا كَانَ شَعْبَانُ كَالْمُقَدِّمَةِ لِرَمَضَانَ شُرِعَ فِيهِ مَا يُشْرَعُ فِي رَمَضَانَ مِنَ الصِّيَامِ وَ قِرَاءَةِ الْقُرْآنِ لِيَحْصُلَ التَّأَهُبَ لِتَلقِّيَ رَمَضَانَ، وتَرْتَاضَ النُّفُوسُ بِذَلِكَ عَلَى طَاعَةِ الرَّحْمَنِ
ഇമാം ഇബ്നു റജബ് അൽഹംബലി റാഹിമഹുള്ള പറഞ്ഞു: “ശഅബാൻ റമദാനിനൊരു മുഖവുര പോലെയാണ് എന്നതുകൊണ്ട് റമദാനിൽ ശറആക്കപ്പെടുന്ന (നിയമമാക്കപ്പെട്ട) നോമ്പ്, ഖുർആൻ പാരായണം തുടങ്ങിയ ഇബാദത്തുകൾ ശഅബാനിലും ശറആക്കപ്പെട്ടിരിക്കുന്നു. റമദാനിനെ വരവേൽക്കാനായുള്ള തയ്യാറെടുപ്പിനും, മനസ്സുകൾ ആ ഇബാദത്തുകളാൽ റഹ്മാനായ റബ്ബിലേക്ക് സർവാത്മനാ കീഴൊതുങ്ങാനും വേണ്ടിയാണത്.” (ലത്വാഇഫുൽ മആരിഫ്:135)
كَانَ عَمْرُو بْنُ قَيْسٍ يَقُولُ: طُوبَى لِمَنْ أصَلَحَ نَفْسَهُ قَبْلَ رَمَضَانَ
അംറുബ്നു ഖൈസ് അൽമലാഈ റാഹിമഹുള്ള ഇപ്രകാരം പറയുമായിരുന്നു: “റമദാനിന് മുൻപ് സ്വന്തത്തെ നന്നാക്കിയവന് മംഗളം.” (ലത്വാഇഫുൽ മആരിഫ്:121)
قَالَ أَبُو بَكْرٍ الْوَرَّاقُ الْبَلْخِيُّ رَحِمَهُ الله : شَهْرُ رَجَبٍ شَهْرٌ لِلزَّرْعِ ، وَشَهْرُ شَعْبَانَ شَهْرُ السُّقْيِ لِلزَّرْعِ ، وَشَهْرُ رَمَضَانَ شَهْرُ حَصَادِ الزَّرْعِ . فَمَنْ لَمْ يَزْرَعْ فِي رَجَبٍ ، وَلَمْ يَسْقِ فِي شَعْبَانَ ، فَكَيْفَ يُرِيدُ أَنْ يَحْصُدَ فِي رَمَضَانَ!؟
അബൂബക്കർ അൽവാറാക്കുൽ ബൽഖി റഹിമഹുള്ള പറഞ്ഞു: “റജബ് മാസം കൃഷിക്കുവേണ്ടി വിത്ത് വിതക്കുന്ന മാസമാണ്. ശഅബാൻ മാസം ആ കൃഷിക്ക് വെള്ളം നനക്കുന്ന മാസമാണ്. റമദാൻ മാസം കൃഷി കൊയ്തെടുക്കാനുള്ള വിളവെടുപ്പിന്റെ മാസമാണ്. റജബിൽ വിത്തുവിതച്ച് കൃഷി ചെയ്യാത്ത, ശഅബാനിൽ വെള്ളം നനക്കാത്ത ഒരുവന് എങ്ങനെയാണ് റമദാനിൽ കൊയ്ത്ത് നടത്താനും, വിളിവെടുക്കാനും സാധിക്കുക?!” (ലത്വാഇഫുൽ മആരിഫ്:121)