‘ഊദ്’ (കൊള്ളി) കൊണ്ട് പല്ലു തേക്കുന്നതാണ് ഏറ്റവും ശ്രേഷ്ഠം. അത് അറാക്കിന്റെയോ മറ്റോ ആകാം. ബഹുഭൂരിപക്ഷം പണ്ഡിതന്മാരുടെയും അടുക്കൽ അറാക്കാണ് കൂടുതൽ ശ്രേഷ്ഠം. എന്നാൽ ഹമ്പലീ മദ്‌ഹബിൽ ഏതു വസ്തു കൊണ്ട് പല്ലു തേക്കുന്നതും ഒരു പോലെയാണ്. (ഇൻസ്വാഫ് / മാവർദി: 1/94)

വിരലുകൾ കൊണ്ടോ തുണിക്കഷ്ണം കൊണ്ടോ പല്ലു തേക്കാമെന്നും, അതും സുന്നത്തായ പല്ലു തേക്കലിന്റെ പ്രതിഫലം ലഭിക്കാൻ മതിയാകുമെന്നും ചിലർ അഭിപ്രായപ്പെട്ടിട്ടുണ്ട്. എന്നാൽ അറാക്ക് കൊണ്ട് തേക്കുമ്പോൾ ലഭിക്കുന്നത്ര ശുദ്ധി അതു കൊണ്ട് ലഭിക്കില്ല എന്നതിനാൽ അതിന്റെ മേന്മ കുറവാണ്. (മുഗ്നി / ഇബ്‌നു ഖുദാമഃ: 1/72)

ഇക്കാലഘട്ടത്തിൽ പല്ലു തേക്കാൻ ഉപയോഗിക്കുന്ന ബ്രഷും പേസ്റ്റുമെല്ലാം പല്ലു തേക്കാൻ ഉപയോഗിക്കാവുന്നതാണ്. അത് കൊണ്ട് പല്ലു തേക്കുക എന്ന സുന്നത്ത് ലഭിക്കുകയും ചെയ്യും. സിവാക്കിന് പകരമാണ് ഈ രീതികൾ എന്ന് ശൈഖ് ഇബ്‌നു ഉഥൈമീൻ വിവരിച്ചതായി കാണാം.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: