പല്ലുകൾ തേക്കുക എന്നത് സുനനുൽ ഫിത്റയിൽ പെട്ട കാര്യമാണ്. ഏറെ പ്രോത്സാഹിപ്പിക്കപ്പെട്ട സുന്നത്തുകളിലൊന്നാണത്. നാല് മദ്‌ഹബുകളും പല്ലു തേക്കുക എന്നത് സുന്നത്തായി എണ്ണിയിട്ടുണ്ട്. [1]

وقال ابنُ مفلح: «اتَّفَقَ العُلَماءُ على أنَّه سُنَّةٌ مؤكَّدةٌ؛ لحثِّ الشَّارِعِ، ومواظَبَتِه عليه، وترغيبِه فيه، ونَدبِه إليه»

ഇബ്‌നു മുഫ്ലിഹ് പറയുന്നു: “പല്ലു തേക്കുന്നത് സുന്നത്താണ് എന്ന കാര്യത്തിൽ പണ്ഡിതന്മാർ പൊതുവെ യോജിച്ചിരിക്കുന്നു. കാരണം ഇസ്‌ലാമിലെ മതനിയമങ്ങൾ അതിന് പ്രോത്സാഹനം നൽകിയിരിക്കുന്നു. നബി -ﷺ- സ്ഥിരമായി പല്ലു തേച്ചിരുന്നു. അവിടുന്ന് അതിന് പ്രോത്സാഹനം നൽകുകയും, പ്രേരിപ്പിക്കുകയും ചെയ്തിരുന്നു.” (മുബ്ദിഅ്: 1/67)

عَنْ أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ: أَنَّ رَسُولَ اللَّهِ -ﷺ- قَالَ: «لَوْلاَ أَنْ أَشُقَّ عَلَى أُمَّتِي أَوْ عَلَى النَّاسِ لَأَمَرْتُهُمْ بِالسِّوَاكِ مَعَ كُلِّ صَلاَةٍ»

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: “എന്റെ ഉമ്മത്തിന് -അല്ലെങ്കിൽ ജനങ്ങൾക്ക്- ബുദ്ധിമുട്ടാകില്ലായിരുന്നെങ്കിൽ എല്ലാ നിസ്കാരത്തിനോടുമൊപ്പം പല്ലു തേക്കാൻ ഞാൻ അവരോട് കൽപ്പിക്കുമായിരുന്നു.” (ബുഖാരി: 887, മുസ്‌ലിം: 252)

പല്ലു തേക്കുക എന്നത് നിർബന്ധമായിരുന്നെങ്കിൽ -ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടായാലും ഇല്ലെങ്കിലും- നബി -ﷺ- അവരോട് പല്ലു തേക്കണമെന്ന് കൽപ്പിക്കുമായിരുന്നു. അവിടുന്ന് കൽപ്പിച്ചില്ല എന്നത് അത് നിർബന്ധമല്ല എന്ന് മനസ്സിലാക്കി തരുന്നു. (അൽ ഉമ്മ് / ഇമാം ശാഫിഈ: 1/39)

[1]  الحنفية: البحر الرائق لابن نجيم (1/21)، وينظر: بدائع الصنائع للكاساني (1/19).

المالكية: مواهب الجليل للحطاب (1/380)، وينظر: مختصر خليل للخرشي (1/138).

الشافعية: المجموع للنووي (1/267)، وينظر: الحاوي الكبير للماوردي (1/82).

الحنابلة: المبدع لابن مفلح (1/67)، وينظر: المغني لابن قدامة (1/71).

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: