മസ്ജിദിൽ വെച്ച് പല്ലു തേക്കുന്നതിൽ യാതൊരു തെറ്റുമില്ല. ശാഫിഈ ഹമ്പലീ മദ്‌ഹബുകളിലെ വീക്ഷണം ഇപ്രകാരമാണ്. [1]

നിസ്കാരത്തിന്റെ വേളയിൽ (عند كل صلاة) എന്നത് നിസ്കാരത്തിനോട് ചേർന്നു നിൽക്കുന്ന സമയത്തെയും സ്ഥലത്തെയും ഉൾക്കൊള്ളുന്നുണ്ട്. നിസ്കാരത്തിന് മുൻപ് പല്ലു തേക്കുക എന്നത് പ്രാവർത്തികമാക്കണമെങ്കിൽ നിസ്കാരം നടക്കുന്ന മസ്ജിദുകളിൽ നിന്നും അത് നിർവ്വഹിക്കേണ്ടി വരും.

മാത്രമല്ല, മസ്ജിദിൽ വെച്ച് പല്ലു തേക്കേണ്ട സാഹചര്യമുണ്ടായാൽ അത് പാടില്ല എന്ന് അറിയിക്കുന്ന തെളിവുകളൊന്നും വന്നിട്ടുമില്ല. പല്ലു തേക്കുക എന്നതാകട്ടെ, നിസ്കാരത്തിനും ഖുർആൻ പാരായണത്തിനുമെല്ലാം മുൻപ് നിശ്ചയിക്കപ്പെട്ട സുന്നത്തുമാണ്. (ഫതാവാ ലജ്നതിദ്ദാഇമഃ: 5/109)

[1]  الشافعية: تحفة المحتاج لابن حجر الهيتمي (1/219)، وينظر: طرح التثريب للعراقي (2/129).

الحنابلة: الإنصاف للمرداوي (1/94)، الإقناع للحجاوي (1/20، 334).

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: