നിസ്കാരത്തിന് മുൻപ് പല്ലു തേക്കുക എന്നത് സുന്നത്താണ്. ഫർദ്വായ നിസ്കാരങ്ങൾക്കും സുന്നത്തായ നിസ്കാരങ്ങൾക്കും മുൻപ് പല്ലു തേക്കാം. പല്ലുകൾ വൃത്തിയുണ്ടെങ്കിലും ഇല്ലെങ്കിലും ഈ സന്ദർഭത്തിൽ പല്ലു തേക്കുക എന്നത് സുന്നത്ത് തന്നെയാണ്. ബഹുഭൂരിപക്ഷം പണ്ഡിതന്മാരുടെയും അഭിപ്രായം ഇപ്രകാരമാണ്.

ശാഫിഈ ഹമ്പലീ മദ്‌ഹബുകളുടെ അഭിപ്രായവും, ഹനഫീ മദ്‌ഹബിലെ വ്യത്യസ്ത വീക്ഷണങ്ങളിലൊന്നും ഇപ്രകാരമാണ്. [1] മാലികീ മദ്‌ഹബിലും ഇതേ അഭിപ്രായമുണ്ട് എങ്കിലും നിസ്കാരത്തിന് കുറച്ചു സമയം മുൻപ് പല്ലു തേച്ചിട്ടില്ലെങ്കിൽ മാത്രമേ അവരിൽ ചിലർ പല്ലു തേക്കൽ സുന്നത്തായി കാണുന്നുള്ളൂ. [2]

ഇബ്‌നു അബ്ദിൽ ബർറ് -رَحِمَهُ اللَّهُ- പറയുന്നു: “പല്ലു തേച്ചതിന് ശേഷമുള്ള നിസ്കാരമാണ് പല്ലു തേക്കുന്നതിന് മുൻപുള്ള നിസ്കാരത്തേക്കാൾ ശ്രേഷ്ഠം എന്നത് ഏവരുടെയും അഭിപ്രായമാണ്.” (തംഹീദ്: 7/200)

عَنْ أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ: أَنَّ رَسُولَ اللَّهِ -ﷺ- قَالَ: «لَوْلاَ أَنْ أَشُقَّ عَلَى أُمَّتِي أَوْ عَلَى النَّاسِ لَأَمَرْتُهُمْ بِالسِّوَاكِ مَعَ كُلِّ صَلاَةٍ»

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: “എന്റെ ഉമ്മത്തിന് -അല്ലെങ്കിൽ ജനങ്ങൾക്ക്- ബുദ്ധിമുട്ടാകില്ലായിരുന്നെങ്കിൽ എല്ലാ നിസ്കാരത്തിനോടുമൊപ്പം പല്ലു തേക്കാൻ ഞാൻ അവരോട് കൽപ്പിക്കുമായിരുന്നു.” (ബുഖാരി: 887, മുസ്‌ലിം: 252)

[1]  قول عند الحنفية: البحر الرائق لابن نجيم (1/21)، حاشية ابن عابدين (1/114).

الشافعية: مغني المحتاج للشربيني (1/56)، نهاية المحتاج للرملي (1/180).

الحنابلة: الإنصاف للمرداوي (1/118)، وينظر: المغني لابن قدامة (1/71).

[2]  المالكية: الكافي لابن عبدِ البَرِّ (1/171)، مواهب الجليل للحطاب (1/381)

القول بتقييد التباعد: انظر: الشرح الكبير للدردير (1/102)، شرح مختصر خليل للخرشي (1/139).

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: