വുദുവിന്റെ സന്ദർഭത്തിൽ പല്ലു തേക്കുക എന്നത് സുന്നത്താണ്. നാല് മദ്‌ഹബുകളും ഇക്കാര്യത്തിൽ യോജിച്ചിരിക്കുന്നു.  [1]

عَنْ أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ: أَنَّ رَسُولَ اللَّهِ -ﷺ- قَالَ: «لَوْلاَ أَنْ أَشُقَّ عَلَى أُمَّتِي أَوْ عَلَى النَّاسِ لَأَمَرْتُهُمْ بِالسِّوَاكِ مَعَ كُلِّ صَلاَةٍ»

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: “എന്റെ ഉമ്മത്തിന് -അല്ലെങ്കിൽ ജനങ്ങൾക്ക്- ബുദ്ധിമുട്ടാകില്ലായിരുന്നെങ്കിൽ എല്ലാ നിസ്കാരത്തിനോടുമൊപ്പം പല്ലു തേക്കാൻ ഞാൻ അവരോട് കൽപ്പിക്കുമായിരുന്നു.” (ബുഖാരി: 887, മുസ്‌ലിം: 252)

എന്നാൽ വുദുവിനൊപ്പം പല്ലു തേക്കുക എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ഏത് സന്ദർഭമാണ് എന്നതിൽ പണ്ഡിതന്മാർക്ക് അഭിപ്രായവ്യത്യാസമുണ്ട്. രണ്ട് കൈപ്പത്തികളും കഴുകിയ ശേഷം വായിൽ വെള്ളം കൊപ്ലിക്കുന്നതിന് മുൻപ് പല്ലു തേക്കണമെന്നാണ് ബഹുഭൂരിപക്ഷം പണ്ഡിതന്മാരുടെയും അഭിപ്രായം. ഹനഫീ, ശാഫിഈ, ഹമ്പലീ മദ്‌ഹബുകളുടെ വീക്ഷണം ഇപ്രകാരമാണ്. [2]

ഈ അഭിപ്രായത്തിന് മുൻഗണന നൽകാനുള്ള കാരണങ്ങൾ ഇവയാണ്:

1- വുദുവിന്റെ കൂടെ (مع الوضوء) എന്നാണ് ഹദീഥിലുള്ളത്. കൈപ്പത്തി കഴുകിയ ശേഷം വായിൽ വെള്ളം കൊപ്ലിക്കുന്നതിന് മുൻപ് പല്ലു തേച്ചാൽ അതാണ് വുദുവിനൊപ്പമാവുക; അതിന് മുൻപ് പല്ലു തേക്കുന്നതല്ല.

2- പല്ലിന് വൃത്തി നൽകാനും ശുദ്ധി പകരാനും കൂടുതൽ അനുയോജ്യമായ രീതി ഇതാണ്.

3- വുദുവിന് മുൻപ് പല്ലു തേക്കുകയും, ശേഷം വെള്ളം കൊപ്ലിക്കുകയും ചെയ്താൽ പല്ലു തേക്കുമ്പോൾ വായിൽ പരന്ന സിവാക്കിന്റെ അംശങ്ങൾ പുറത്തു പോകും.

എന്നാൽ വുദുവിന് മുൻപോ ശേഷമോ, വായിൽ വെള്ളം കൊപ്ലിക്കുന്നതിന് മുൻപോ പല്ലു തേക്കാമെന്നും, ഇക്കാര്യത്തിൽ വിശാലതയുണ്ടെന്നും അഭിപ്രായപ്പെട്ട പണ്ഡിതന്മാരുണ്ട്. ശൈഖ് ഇബ്‌നു ഉഥൈമീൻ ഇപ്രകാരം വിവരിച്ചിട്ടുണ്ട്. (ലിഖാഉൽ ബാബിൽ മഫ്തൂഹ്)

[1]  الحنفية: تبيين الحقائق للزيلعي (1/4)، وينظر: فتح القدير للكمال ابن الهمام (1/24، 25).

المالكية: مواهب الجليل للحطاب (1/380)، التاج والإكليل للمواق (1/263).

الشافعية: المجموع للنووي (1/273)، نهاية المحتاج للرملي (1/177).

الحنابلة: الإنصاف للمرداوي (1/118)، كشاف القناع للبهوتي (1/94)

[2]   الحنفية: البحر الرائق لابن نجيم (1/21)، حاشية ابن عابدين (1/113).

الشافعية: مغني المحتاج للشربيني (1/55)، أسنى المطالب لزكريا الأنصاري (1/37).

الحنابلة: شرح منتهى الإرادات للبهوتي (1/46)، كشاف القناع للبهوتي (1/93).

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: