സൂര്യൻ അസ്തമിച്ചിട്ടുണ്ടോ എന്ന സംശയത്തിൽ നിൽക്കുന്ന സന്ദർഭത്തിൽ നോമ്പ് തുറക്കരുത്. സൂര്യൻ അസ്തമിച്ചു എന്ന് ഉറപ്പായാൽ മാത്രമേ നോമ്പ് തുറക്കാവൂ. ഇങ്ങനെ ആരെങ്കിലും നോമ്പ് തുറന്നാൽ അവൻ അന്നത്തെ നോമ്പ് നഷ്ടപ്പെട്ടതായി കണക്കു കൂട്ടുകയും, പിന്നീട് നോറ്റുവീട്ടുകയും ചെയ്യേണ്ടതാണ്. കാരണം നോമ്പ് തുറക്കാൻ സൂര്യൻ അസ്തമിച്ചു എന്ന ഉറപ്പ് ലഭിക്കേണ്ടതുണ്ട്. ഇവനാകട്ടെ, ഇത്രയും നേരം പകലിലാണ് നിലകൊള്ളുന്നത്. ഈ പകൽ അവസാനിച്ചു എന്നത് ഉറപ്പ് ലഭിക്കാതെയോ, സ്വീകാര്യമായ ഊഹം ലഭിക്കാതെയോ നോമ്പ്

സാന്ദർഭികമായി ഓർമ്മപ്പെടുത്തട്ടെ; നോമ്പ് തുറക്കാൻ ധൃതി കൂട്ടുക എന്നത് സുന്നത്താണ്. എന്നാൽ അതിന്റെ അർഥം സൂര്യൻ അസ്തമിച്ചിട്ടുണ്ടോ എന്ന സംശയം ബാക്കി നിൽക്കുന്നുവെങ്കിലും ഉടനടി നോമ്പ് തുറക്കണമെന്നല്ല. മറിച്ച്, സൂര്യൻ അസ്തമിച്ചു എന്ന് കണ്ണു കൊണ്ട് കണ്ടതിനാലോ, അദാൻ കേട്ടതിനാലോ മറ്റോ ഉറപ്പായതിന് ശേഷം പിന്നെ നോമ്പ് തുറവൈകിപ്പിക്കരുത് എന്ന് മാത്രമാണ്. അല്ലാതെ, നോമ്പ് തുറക്കാനുള്ള സമയമായി എന്ന് സംശയമുണ്ടെങ്കിലും ഉടനടി നോമ്പ് തുറക്കാം എന്നല്ല. വല്ലാഹു അഅ്ലം.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment