ശ്വാസതടസ്സം നേരിടുമ്പോഴോ മറ്റോ കൃത്രിമമായി ഓക്സിജൻ നൽകുക എന്ന രീതി വളരെയധികം പ്രാബല്യത്തിലുള്ള കാര്യമാണ്. വിമാനയാത്രക്കിടയിൽ ചിലർക്ക് അപ്രതീക്ഷിതമായി കൃത്രിമ ഓക്സിജൻ ഉപയോഗിക്കേണ്ടി വരാറുണ്ട്.
ഇത്തരം സന്ദർഭങ്ങളിൽ ഓക്സിജൻ കൃത്രിമമായി സ്വീകരിക്കുന്നത് നോമ്പ് മുറിക്കുകയില്ല. കാരണം സ്വാഭാവികമായ ശ്വസനപ്രക്രിയയും, കൃത്രിമ രീതിയും തമ്മിൽ പറയപ്പെടാവുന്ന വ്യത്യാസമില്ല. ഓക്സിജനാകട്ടെ, ഭക്ഷണത്തിന്റെയോ പാനീയത്തിന്റെയോ കൂട്ടത്തിൽ ഉൾപ്പെടുന്ന കാര്യവുമല്ല. മറിച്ച്, ഓക്സിജൻ സ്വാഭാവികമായി ലഭിക്കാത്തതിനാൽ കൃത്രിമമായി അത് സ്വീകരിക്കേണ്ടി വരുന്നു എന്ന് മാത്രം. (അൽ ജാമിഅ് ഫീ മുഫത്വിറാത് / അഹ്മദ് ബാജീ അൽ അനസി: 21)