വായിൽ മരുന്നോ മറ്റ് ആവശ്യമായ ദ്രാവകമോ പ്രവേശിപ്പിച്ച ശേഷം -വയറ്റിലേക്ക് ഇറക്കാതെ- തൊണ്ടയുടെ ഭാഗത്ത് വെച്ച് കൊണ്ട് ഇളക്കുന്ന രീതി ചികിത്സയുടെ ഭാഗമായി ചിലപ്പോൾ ചെയ്യേണ്ടി വന്നേക്കാം.

ഇപ്രകാരം ചികിത്സയുടെ ഭാഗമായി ചെയ്യുന്നത് നോമ്പ് മുറിക്കുന്നതല്ല. കാരണം വുദുവിന്റെ ഭാഗമായി വെള്ളം കൊപ്ലിക്കുമ്പോൾ സംഭവിക്കുന്നത് പോലെ, വെള്ളം വായിൽ കൊള്ളുമ്പോഴും തൊണ്ടയിൽ നിന്ന് താഴോട്ട് ഇറങ്ങുന്നില്ല.

ഇനി അബദ്ധത്തിൽ വെള്ളം വയറ്റിലേക്ക് ഇറങ്ങിയാലും നോമ്പ് മുറിയുകയില്ല. കാരണം ഉദ്ദേശപൂർവ്വമല്ല അയാൾ വെള്ളം വയറ്റിലേക്ക് ഇറക്കിയത്. വുദുവിന് ഇടയിൽ വെള്ളം കൊപ്ലിക്കുമ്പോൾ അബദ്ധത്തിൽ വയറ്റിലേക്ക് വെള്ളം പോയാലുള്ള അതേ വിധി ഇവിടെയും ബാധകമാണ്.

എന്നാൽ വളരെ ആവശ്യമുണ്ടെങ്കിലല്ലാതെ, നോമ്പിന്റെ പകലിൽ വായിൽ വെള്ളം കൊള്ളുന്നത് ഉപേക്ഷിക്കണം എന്നത് പ്രത്യേകം ഓർക്കുക. പകലിൽ തന്നെ ചെയ്യേണ്ട സാഹചര്യമുണ്ടായാൽ പരമാവധി ശ്രദ്ധയോടും സൂക്ഷ്മതയോടും കൂടിയായിരിക്കണം വായിൽ വെള്ളം കൊള്ളേണ്ടത്. തന്റെ നോമ്പ് നഷ്ടപ്പെടുത്തുന്ന എല്ലാ കാര്യത്തിൽ നിന്നും പരമാവധി സൂക്ഷ്മത പുലർത്തുകയാണ് ചെയ്യേണ്ടത് എന്നതിൽ ആർക്കും സംശയമുണ്ടായിരിക്കുകയില്ല.

ശൈഖ് ഇബ്‌നു ഉഥൈമീൻ, ശൈഖ് സ്വാലിഹ് അൽ-ഫൗസാൻ തുടങ്ങിയവരുടെ അഭിപ്രായം മേൽ പറഞ്ഞതാണ്. (ഫതാവസ്സ്വിയാം / ഇബ്‌നു ഉഥൈമീൻ: 290)

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment