ഹൃദയ സംബന്ധിയായ രോഗമുള്ളവർ നാവിനടിയിൽ വെക്കുന്ന ടാബ്‌ലെറ്റുകളാണ് ഉദ്ദേശം. ഇത്തരം ടാബ്ലെറ്റുകൾ തൊണ്ടയിലേക്ക് ഇറക്കാതെ നാവിനടിയിൽ വെക്കുകയാണ് വേണ്ടത്. അവ ഉമിനീരിൽ കലരുകയും, ശരീരത്തിന് ആവശ്യമായ പ്രതിപ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്നതാണ്.

ഈ മരുന്ന തൊണ്ടയിലേക്ക് ഇറങ്ങുന്നതല്ല എന്നതിനാൽ അത് നോമ്പ് മുറിക്കുന്നതല്ല. എന്നാൽ ടാബ്‌ലറ്റിന്റെ അംശം വായിൽ ബാക്കി നിൽക്കുന്നുണ്ടെങ്കിൽ അത് തുപ്പിക്കളയാൻ ശ്രദ്ധിക്കേണ്ടതാണ്. മുജമ്മഉൽ ഫിഖ്‌ഹിൽ ഇസ്‌ലാമിയ്യയുടെ അഭിപ്രായം ഇപ്രകാരമാണ്. (മജല്ലതുൽ മുജമ്മഅ്: 2/453)

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment