സുഗന്ധം മണക്കുന്നത് നോമ്പ് മുറിക്കുകയില്ല. അല്ല! എന്തു മണവും അനുഭവിക്കുന്നത് കൊണ്ട് നോമ്പ് നഷ്ടപ്പെടുകയില്ല. കാരണം വായിലേക്കെത്താൻ മാത്രം -വെള്ളമോ ഭക്ഷണമോ പോലെ- പദാർത്ഥ രൂപമുള്ള കാര്യമല്ല മണമെന്നത്. (ഫതാവാ ഇബ്നി ബാസ്: 15/267) എന്നാൽ ബുഖൂർ പോലുള്ള പുകച്ചു കൊണ്ട് മണമുണ്ടാക്കുന്ന കാര്യങ്ങൾ നോമ്പുകാരൻ ഉപേക്ഷിക്കുന്നതാണ് നല്ലത്. കാരണം ബുഖൂറും മറ്റും പുകയുമ്പോൾ അതിലെ പദാർത്ഥങ്ങൾ മൂക്കിലേക്ക് കയറിപ്പോകുവാനും, അങ്ങനെ അത് വയറ്റിലെത്തുവാനും സാധ്യതയുണ്ട്. അതിനാൽ അവ ഉപേക്ഷിക്കുന്നതാണ് കൂടുതൽ സൂക്ഷ്മമായിട്ടുള്ളത്. (ഫതാവാ ഇബ്നി ബാസ്: 15/267) എന്നാൽ ബുഖൂർ തന്നെയും പുകക്കാതെ, ശരീരത്തിൽ പുരട്ടുകയോ, വസ്ത്രത്തിൽ പുരട്ടുകയോ, പുകക്കാതെ മണക്കുകയോ ചെയ്യുന്നത് അനുവദനീയമാണ്. അത് നോമ്പ് മുറിക്കുകയില്ല. അതിനുള്ള കാരണം മേലെ വിശദീകരിക്കുകയും ചെയ്തു.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

2 Comments

Leave a Comment