കണ്ണിൽ മരുന്ന് ഇറ്റിക്കുന്നത് നോമ്പ് മുറിക്കുമോ എന്നതിൽ അഭിപ്രായവ്യത്യാസമുണ്ട്. ശൈഖുൽ ഇസ്‌ലാം ഇബ്‌നു തൈമിയ്യ, ശൈഖ് ഇബ്‌നു ഉഥൈമീൻ, ഇബ്‌നു ബാസ് തുടങ്ങിയവരുടെ അഭിപ്രായം അതു കൊണ്ട് നോമ്പ് മുറിയുകയില്ല എന്നാണ്. ഇതു പോലെ തന്നെയാണ് കണ്ണെഴുതുന്നതും സുറുമയിടുന്നതും.

ശൈഖ് ഇബ്‌നു ഉഥൈമീൻ -رَحِمَهُ اللَّهُ- പറഞ്ഞു: “സുറുമയിടുന്നത് നോമ്പ് മുറിക്കുകയില്ല. ഇനി സുറുമയുടെ രുചി തൊണ്ടയിലേക്ക് എത്തിയാൽ തന്നെയും അത് നോമ്പ് മുറിക്കുകയില്ല. കാരണം ഇതൊന്നും ഭക്ഷണ പാനീയങ്ങൾ എന്ന ഗണത്തിൽ ഉൾപ്പെടുകയില്ല. ഭക്ഷണം കഴിക്കുകയോ വെള്ളം കുടിക്കുകയോ ചെയ്തതിന്റെ ഒരു സ്വാധീനവും ഇത് കൊണ്ട് ശരീരത്തിൽ ഉണ്ടാവുകയുമില്ല. സുറുമയിടുന്നത് നോമ്പ് മുറിക്കും എന്നറിയിക്കുന്ന സ്ഥിരപ്പെട്ട വ്യക്തമായ ഒരു ഹദീഥും നബി -ﷺ- യിൽ നിന്ന് വന്നിട്ടില്ല.” (ശർഹുൽ മുംതിഅ്: 6/382 ആശയവിവർത്തനം)

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment