റമദാനിന്റെ പകലിൽ ബാഹ്യകേളികളിൽ ഏർപ്പെടുകയും, അതിലൂടെ സ്ഖലനം സംഭവിക്കുകയും ചെയ്താൽ നോമ്പ് മുറിയും. എന്നാൽ ഗുഹ്യാവയവയങ്ങൾ പരസ്പരം പ്രവേശിപ്പിക്കുന്ന രൂപത്തിൽ പൂർണ്ണമായ ലൈംഗികബന്ധത്തിൽ ഏർപ്പെട്ടിട്ടില്ലെങ്കിൽ കടുത്ത കഫാറത്ത് -അടിമയെ മോചിപ്പിക്കുകയോ, അതിന് സാധിക്കില്ലെങ്കിൽ രണ്ട് മാസം തുടർച്ചയായി നോമ്പ് അനുഷ്ഠിക്കുകയോ, അതിനും സാധിക്കില്ലെങ്കിൽ 60 ദരിദ്രർക്ക് ഭക്ഷണം നൽകുകയോ ചെയ്യുക എന്ന കഫാറത്- അയാൾ നൽകേണ്ടതില്ല. എന്നാൽ നഷ്ടപ്പെട്ട നോമ്പ് അയാൾ എടുത്തു വീട്ടുകയും, സംഭവിച്ച തെറ്റിന് അയാൾ അല്ലാഹുവിനോട് പശ്ചാത്താപം തേടുകയും ചെയ്യേണ്ടതാണ്.