ആര്‍ത്തവകാരികള്‍ക്ക് നോമ്പ് നോല്ക്കാന് അനുവാദമില്ല. അതിനാല്‍ അവര്‍ ആര്‍ത്തവത്തില്‍ നിന്ന് ശുദ്ധിയാകുന്നത് വരെ നോമ്പ് നോല്ക്കാന് പാടില്ല. എന്നാല്‍ രാത്രി ഉറങ്ങാന്‍ കിടക്കുമ്പോള്‍ ആര്‍ത്തവം ഉണ്ടായിരുന്ന സ്ത്രീ ഉറക്കമുണര്‍ന്നപ്പോള്‍ ശുദ്ധിയായി കാണപ്പെട്ടാല്‍ എന്തു ചെയ്യണം എന്നാണ് ചോദ്യം. ഉത്തരമായി പറയട്ടെ; ഇത്തരം അവസ്ഥകള്‍ രണ്ട് രൂപത്തില്‍ സംഭവിക്കാം.
ഒന്ന്: അവള് സുബ്ഹി ബാങ്ക് കൊടുക്കുന്നതിന് മുന്‍പ് എഴുന്നേറ്റു. അങ്ങനെയാണെങ്കില്‍ അവള്‍ക്ക് നോമ്പിന് നിയ്യത്ത് വെക്കുകയും നോമ്പ് ആരംഭിക്കുകയും ചെയ്യാം.
രണ്ട്: അവള് സുബ്ഹി ബാങ്ക് കൊടുത്തതിന് ശേഷമാണ് എഴുന്നേറ്റത്. അങ്ങനെയാണെങ്കില്‍ നോമ്പിന് രാത്രി നിയ്യത്ത് വെച്ചിട്ടില്ല എന്നത് കൊണ്ട് തന്നെ അവള്‍ക്ക് അടുത്ത ദിവസത്തെ നോമ്പില്ല. റമദാന് കഴിഞ്ഞാല്‍ അവള് അന്നേ ദിവസത്തെ നഷ്ടപ്പെട്ട നോമ്പിന് പകരമായി നോമ്പ് നോല്ക്കണം.