ആരെങ്കിലും ഒരാളെ നോമ്പ് തുറപ്പിച്ചാല്‍, നോമ്പ് തുറപ്പിച്ചവര്‍ക്ക് വേണ്ടി പ്രത്യേകം പ്രാര്‍ഥിക്കുന്നത് നബി -ﷺ- യുടെ സുന്നത്താണ്. നബി -ﷺ- പ്രാര്‍ഥിക്കാറുണ്ടായിരുന്നത് ഇപ്രകാരമാണ്.

«أَفْطَرَ عِنْدَكُمُ الصَّائِمُونَ وَأَكَلَ طَعَامَكُمُ الأَبْرَارُ وَصَلَّتْ عَلَيْكُمُ المَلَائِكَةُ»

“നോമ്പുകാര്‍ നിങ്ങളുടെ അടുക്കല്‍ നോമ്പ് മുറിച്ചിരിക്കുന്നു. പുണ്യവാന്മാര്‍ നിങ്ങളുടെ ഭക്ഷണം കഴിച്ചിരിക്കുന്നു. മലക്കുകള്‍ നിങ്ങള്‍ക്ക് മേല്‍ സ്വലാത്ത് ചൊല്ലുകയും ചെയ്തിരിക്കുന്നു.”

ചില പണ്ഡിതന്മാര്‍ നോമ്പ് തുറപ്പിച്ചവര്‍ക്ക് വേണ്ടി മാത്രമല്ല, ഏതു സന്ദര്‍ഭത്തിലാണെങ്കിലും ഒരാള്‍ നിങ്ങള്‍ക്ക് ഭക്ഷണം നല്‍കിയാല്‍ അയാള്‍ക്ക് വേണ്ടി ഇപ്രകാരം പ്രാര്‍ത്ഥിക്കാം എന്ന് പറഞ്ഞിട്ടുണ്ട്. അവരുടെ അഭിപ്രായപ്രകാരം മേലെ കൊടുത്ത ദിക്ര്‍ ഒരു പ്രാര്‍ത്ഥനയുടെ അര്‍ത്ഥമായിരിക്കും ഉള്‍ക്കൊള്ളുക. അപ്പോള്‍ പ്രാര്‍ത്ഥനയുടെ അര്‍ഥം ഇപ്രകാരമായിരിക്കും.

“നോമ്പുകാര്‍ നിങ്ങളുടെ അടുക്കല്‍ നോമ്പ് മുറിക്കട്ടെ. പുണ്യവാന്മാര്‍ നിങ്ങളുടെ ഭക്ഷണം കഴിക്കുകയും, മലക്കുകള്‍ നിങ്ങള്‍ക്ക് മേല്‍ സ്വലാത്ത് ചൊല്ലൂകയും ചെയ്യട്ടെ.”

അറബി ഭാഷാ നിയമങ്ങള്‍ക്ക് വിരുദ്ധമല്ല ഈ രണ്ട് അഭിപ്രായങ്ങളും എന്നതിനാല്‍ രണ്ട് അഭിപ്രായങ്ങള്‍ക്കും പരിഗണനയുണ്ട്. കൂടുതല്‍ ശരിയായി മനസ്സിലാകുന്നത് രണ്ടാമത്തെ അഭിപ്രായമാണ്. ശൈഖ് അല്‍ബാനി -رَحِمَهُ اللَّهُ- യുടെ അഭിപ്രായവും ഇതാണ്. വല്ലാഹു അഅലം.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment