നബി -ﷺ- നോമ്പ് തുറന്നു കഴിഞ്ഞാല്‍ പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നത് ഇപ്രകാരമാണ്:
«ذَهَبَ الظَّمَأُ وَابْتَلَّتِ العُرُوقُ وَثَبَتَ الأَجْرُ إِنْ شَاءَ اللَّهُ»
“ദാഹം ശമിച്ചു; നരമ്പുകള്‍ നനഞ്ഞു; അല്ലാഹു ഉദ്ദേശിച്ചാല്‍ പ്രതിഫലം ഉറച്ചു.” (അബൂദാവൂദ്:2357, അല്‍ബാനി ഹസന് എന്ന് വിലയിരുത്തി)
ജനങ്ങള്‍ക്കിടയില്‍ നോമ്പ് തുറയുടെ സമയം പ്രത്യേകം പ്രാര്‍ത്ഥിക്കുവാനായി പ്രചരിക്കപ്പെട്ടിട്ടുള്ള മറ്റു പ്രാര്‍ത്ഥനകള്‍ സ്ഥിരപ്പെട്ടു വന്നിട്ടില്ല. ജനങ്ങള്‍ക്കിടയില്‍ ഏറെ പ്രചരിക്കപ്പെട്ടിട്ടുള്ള, എന്നാല്‍ നബി-ﷺ-യില്‍ നിന്ന് സ്ഥിരപ്പെട്ടിട്ടില്ലാത്ത ഒരു പ്രാര്‍ഥനയാണ് താഴെ കൊടുത്തിട്ടുള്ളത്.
« اللَّهُمَّ لَكَ صُمْتُ وَعَلَى رِزْقِكَ أَفْطَرْتُ »
“അല്ലാഹുവേ! നിനക്ക് വേണ്ടി ഞാന്‍ വ്രതം അനുഷ്ഠിച്ചു, നീ നല്കിയ ആഹാരം കൊണ്ട് ഞാന്‍ നോമ്പ് മുറിച്ചിരിക്കുന്നു.” (അബൂദാവൂദ്:2360, അല്‍ബാനി ദഈഫ് എന്ന് വിലയിരുത്തി)