ചോദ്യം: 19 വയസ്സുള്ള ഒരു മത വിദ്യാര്‍ഥിയാണ് ഞാന്‍. പഠനത്തിന്റെ ആദ്യ വര്‍ഷത്തിലാണ് ഞാന്‍ ഇപ്പോള്‍ ഉള്ളത്. എനിക്ക് ജോലിയൊന്നും ആയിട്ടില്ല. എന്റെ പിതാവാണ് ചിലവുകളെല്ലാം നോക്കുന്നത്.
നിങ്ങള്‍ക്ക് അറിയുന്നത് പോലെ –അനേകം തിന്മകള്‍ നിറഞ്ഞു നില്‍ക്കുന്ന ഒരു കാലഘട്ടമാണല്ലോ ഇത്-. അതിനാല്‍ പിതാവിന്റെ ചിലവില്‍ എനിക്ക് വിവാഹം കഴിക്കാമോ? എന്റെ ജീവിത വിശുദ്ധി ഉദ്ദേശിച്ചു കൊണ്ട് ഈ അവസ്ഥയില്‍ വിവാഹം കഴിക്കാമോ?
അതല്ല; വിവാഹ ചിലവുകള്‍ സ്വയം നിര്‍വ്വഹിക്കാന്‍ കഴിയുന്നത് വരെ കാത്തിരുന്ന്, പഠനം അവസാനിച്ച ശേഷമാണോ ഞാന്‍ വിവാഹം കഴിക്കേണ്ടത്?
ഉത്തരം: വിവാഹം എന്നത് നബിമാരുടെ സുന്നത്തുകളില്‍ (ചര്യ) പെട്ടതാണ്. നബി -ﷺ- വിവാഹം സാധിക്കുന്ന യുവാക്കളോട് അത് നേരത്തെ നിര്‍വ്വഹിക്കാന്‍ പ്രേരിപ്പിച്ചിട്ടുണ്ട്. അവിടുന്നു പറഞ്ഞു:
«يَا مَعْشَرَ الشَّبَابِ مَنِ اسْتَطَاعَ مِنْكُمُ البَاءَةَ فَلْيَتَزَوَّجْ، فَإِنَّهُ أَغَضُّ لِلْبَصَرِ، وَأَحْصَنُ لِلْفَرْجِ، وَمَنْ لَمْ يَسْتَطِعْ فَعَلَيْهِ بِالصَّوْمِ، فَإِنَّهُ لَهُ وِجَاءٌ»
“അല്ലയോ യുവ സമൂഹമേ! നിങ്ങളില്‍ വിവാഹത്തിന് സാധിക്കുന്നവര്‍ വിവാഹം കഴിക്കട്ടെ. തീര്‍ച്ചയായും അത് കണ്ണുകളെ താഴ്ത്തുന്നതും, ഗുഹ്യാവയവങ്ങളെ സൂക്ഷിക്കുന്നതുമാണ്. വിവാഹം സാധിക്കാത്തവരുണ്ടെങ്കില്‍ അവര്‍ നോമ്പ് എടുക്കട്ടെ. അത് അവന് ഒരു പരിചയാണ്,” (ബുഖാരി: 1905, മുസ്‌ലിം: 1400)
താങ്കളുടെ പിതാവ് വിവാഹത്തിന് സഹായിക്കുമെന്നതാണ് അവസ്ഥയെങ്കില്‍ അത് അല്ലാഹുവില്‍ നിന്നുള്ള സഹായമാണ്.
(ലജ്നതുദ്ദാഇമ: 14127)