ഭക്ഷ്യയോഗ്യമല്ലാത്ത മൃഗങ്ങളുടെയും പക്ഷികളുടെയും കാഷ്ഠം നജിസാണ്. നായ, പന്നി, കടുവ, സിംഹം പോലുള്ള ഭക്ഷ്യയോഗ്യമല്ലാത്ത മൃഗങ്ങളുടെ മൂത്രവും കാഷ്ഠവും നജിസാണ്. കാക്ക, പരുന്ത് പോലുള്ള ഭക്ഷ്യയോഗ്യമല്ലാത്ത പക്ഷികളുടെ കാഷ്ഠവും നജിസാണ്. നാല് മദ്ഹബുകളും പൊതുവെ യോജിച്ച അഭിപ്രായമാണിത്. [1] ചില പണ്ഡിതന്മാർ ഈ അഭിപ്രായം ഇജ്മാഉള്ളതാണെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. [2]
عَنْ عَبْدِ اللَّهِ بْنِ مَسْعُودٍ قَالَ: أَتَى النَّبِيُّ -ﷺ- الغَائِطَ فَأَمَرَنِي أَنْ آتِيَهُ بِثَلاَثَةِ أَحْجَارٍ، فَوَجَدْتُ حَجَرَيْنِ، وَالتَمَسْتُ الثَّالِثَ فَلَمْ أَجِدْهُ، فَأَخَذْتُ رَوْثَةً فَأَتَيْتُهُ بِهَا، فَأَخَذَ الحَجَرَيْنِ وَأَلْقَى الرَّوْثَةَ، وَقَالَ: «هَذَا رِكْسٌ»
അബ്ദുല്ലാഹി ബ്നു മസ്ഊദ് -رَضِيَ اللَّهُ عَنْهُ- നിവേദനം: ഒരിക്കൽ നബി -ﷺ- വിസർജന സ്ഥലത്തേക്ക് പോകുമ്പോൾ മൂന്ന് കല്ലുകൾ അവിടുത്തേക്ക് കൊണ്ടു നൽകാൻ എന്നോട് കൽപ്പിച്ചു. എനിക്ക് രണ്ട് കല്ല് കണ്ടെത്താൻ കഴിഞ്ഞു. മൂന്നാമതൊരു കല്ല് ലഭിക്കാതെ വന്നപ്പോൾ ഞാൻ ഒരു കാഷ്ഠമെടുത്തു. അതുമായി നബി -ﷺ- യുടെ അടുത്ത് ചെന്നപ്പോൾ അവിടുന്ന് രണ്ട് കല്ലുകൾ സ്വീകരിച്ചെങ്കിലും കാഷ്ഠം വലിച്ചെറിഞ്ഞു. അവിടുന്ന് പറഞ്ഞു: “ഇത് നജസാണ് (മാലിന്യമാണ്).” (ബുഖാരി: 156)
ഈ അഭിപ്രായത്തെ ബലപ്പെടുത്തുന്നതായി ബുദ്ധിപരമായ ന്യായവും ചില പണ്ഡിതന്മാർ പറഞ്ഞിട്ടുണ്ട്. ഇത്തരം മൃഗങ്ങൾ കഴിക്കുന്ന ഭക്ഷണത്തിൽ മോശവും വൃത്തിയില്ലാത്തതും ഉണ്ടെന്നതു കൊണ്ട് കൂടിയാണ് അവ ഭക്ഷ്യയോഗ്യമല്ലാതായത്. അവ കഴിക്കുന്ന ഭക്ഷണം മോശമാണെന്നതിനാൽ അവയുടെ വിസർജ്യവും മോശമായിരിക്കുന്നതാണ്. [3]
[1] الحنفية: البحر الرائق لابن نجيم (1/241)، وينظر: فتح القدير للكمال ابن الهمام (1/202).
المالكية: الكافي لابن عبد البر 1/160)، وينظر: شرح مختصر خليل للخرشي (1/94)، القوانين الفقهية لابن جزي (ص 27).
الشافعية: المجموع للنووي (2/548، 549)، وينظر: الحاوي الكبير للماوردي (2/249).
الحنابلة: الإنصاف للمرداوي (1/340)، وينظر: المغني لابن قدامة (2/64).
[2] المغني لابن قدامة: 2/64، بدائع الصنائع للكاساني: 1/81، المجموع للنووي: 2/548.
[3] مجموع فتاوى ابن تيمية: 21/585.