ഈ വിഷയത്തില്‍ മൂന്ന് അഭിപ്രായങ്ങള്‍ ഇബ്‌നുല്‍ ഖയ്യിം -رَحِمَهُ اللَّهُ- നല്‍കിയിട്ടുണ്ട്. അവ ഇപ്രകാരമാണ്.

ഒന്ന്: നബി -ﷺ- ചേലാകര്‍മ്മം ചെയ്യപ്പെട്ട നിലയിലാണ് ജനിച്ചത്.  ധാരാളം ഹദീസുകള്‍ ഈ അഭിപ്രായത്തെ ബലപ്പെടുത്തുന്ന രൂപത്തില്‍ വന്നിട്ടുണ്ടെങ്കിലും അവയെല്ലാം ദുര്‍ബലമാണ് എന്ന് ഇബ്‌നുല്‍ ഖയ്യിം -رَحِمَهُ اللَّهُ- വ്യകതമാക്കിയിട്ടുണ്ട്. മാത്രവുമല്ല, ചേലാകര്‍മ്മം ചെയ്യപ്പെട്ട രൂപത്തില്‍ ജനിക്കുക എന്നത് യഥാര്‍ത്ഥത്തില്‍ ഒരു ആദരവല്ല; മറിച്ച് ന്യൂനതയായാണ് അറബികള്‍ക്കിടയില്‍ പരിഗണിക്കപ്പെട്ടിരുന്നത് എന്ന് കൂടി അദ്ദേഹം -ഇബ്‌നുല്‍ ഖയ്യിം -رَحِمَهُ اللَّهُ– വിശദീകരിച്ചിട്ടുണ്ട്. എല്ലാ മാനുഷികമായ പൂര്‍ണ്ണതകളോടെയും ജനിച്ച നബി -ﷺ- യുടെ മേല്‍ ഈ അവസ്ഥ ആരോപിക്കുന്നതാണ് യഥാര്‍ത്ഥത്തില്‍ മോശമായിട്ടുള്ളത്.

രണ്ട്: ജിബ്രീല്‍ -عَلَيْهِ السَّلَامُ- നബി -ﷺ- യുടെ നെഞ്ചു പിളര്‍ക്കുകയും, അവിടുത്തെ ശുദ്ധീകരിക്കുകയും ചെയ്ത വേളയില്‍ നബി -ﷺ- യുടെ ചേലാകര്‍മ്മം നടത്തിയിട്ടുണ്ട്. ഈ അഭിപ്രായത്തെ ബലപ്പെടുത്തുന്ന ഒരു ഹദീസ് നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട് എങ്കിലും അത് ഒറ്റപ്പെട്ടതും (ശാദ്) ദുര്‍ബലവുമാണ്.

മൂന്ന്: നബി -ﷺ- ജനിച്ചതിന്റെ ഏഴാം ദിവസം അവിടുത്തെ വല്ലിപ്പയായ അബ്ദുല്‍ മുത്വലിബ് നബി -ﷺ- യുടെ ചേലാകര്‍മ്മം ചെയ്തു. ഈ അഭിപ്രായമാണ് കൂടുതല്‍ ശരിയാകാന്‍ സാധ്യതയുള്ളത്. അറബികളുടെ രീതി അക്കാലത്ത് അതായിരുന്നതിനാല്‍ തന്നെ അതാണ്‌ കൂടുതല്‍ സംഭവിച്ചിരിക്കാന്‍ സാധ്യതയുള്ളതും.
വല്ലാഹു അഅലം.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

1 Comment

  • ചേലകർമ്മം ചെയ്യപ്പെട്ട നിലയിൽ പ്രസവിക്കപെട്ട അമ്പിയാകാളുടെ എണ്ണം എത്ര

Leave a Comment