വിശുദ്ധ ഖുർആനിൽ നിരന്തരമായി നബിമാരുടെ ചരിത്രങ്ങൾ അല്ലാഹു ഓർമ്മപ്പെടുത്തിയത് കാണാം. ചിന്തിക്കുകയും ആലോചിക്കുകയും ചെയ്യുന്നവർക്ക് അവയിൽ അനേകം പാഠങ്ങളുണ്ട്. കടുത്ത പരീക്ഷണങ്ങളുടെ ചിത്രങ്ങൾ കാണുകയും വാർത്തകൾ അറിഞ്ഞു കൊണ്ടിരിക്കുകയും ചെയ്യുമ്പോൾ അത്തരം ചരിത്രങ്ങളിലേക്ക് ഒരു തിരിച്ചു പോക്ക് നടത്തുന്നത് ഏറെ ആവശ്യമുള്ള കാര്യമാണ്. അല്ലാഹുവിന്റെ സഹായത്തെ കുറിച്ചുള്ള ഉറച്ച പ്രതീക്ഷ ആ ചരിത്രങ്ങൾ നൽകുന്നു. അതോടൊപ്പം എന്തു കൊണ്ടായിരിക്കാം പരീക്ഷണങ്ങളും പ്രയാസങ്ങളും മുസ്ലിംകളെ ബാധിക്കുന്നത് എന്നതിനെ കുറിച്ചുള്ള ഒരു ഉൾക്കാഴ്ച്ചയും അവ പകരുന്നു…
പരീക്ഷണങ്ങളുടെ ചരിത്രങ്ങൾ നമ്മോട് പറയുന്നത്…
