ഏറ്റവും ശ്രേഷ്ഠമായിട്ടുള്ളത് വടിക്കാന്‍ ഉപയോഗിക്കുന്ന ബ്ലേഡ് കൊണ്ട് തന്നെ വടിക്കലാണ്. കാരണം മുടി പൂര്‍ണ്ണമായി -വേരോടെ- കളയാന്‍ അങ്ങനെ വടിച്ചാല്‍ മാത്രമേ കഴിയൂ. നബി -ﷺ- യുടെ ഹദീസില്‍ വന്ന പദപ്രയോഗങ്ങള്‍ വടിക്കണം എന്ന അര്‍ത്ഥമാണ് കൂടുതല്‍ ഉള്‍ക്കൊള്ളുന്നത്. എന്നാല്‍ കുട്ടിക്ക് മുറിവോ മറ്റു പ്രയാസങ്ങളോ ഉണ്ടാകും എന്ന് ഭയന്നാല്‍ ഇത്തരം ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതില്‍ തെറ്റില്ല. വല്ലാഹു അഅലം.