കുട്ടി ജനിച്ചാല്‍ സമ്മാനങ്ങള്‍ നല്‍കുകയോ സ്വീകരിക്കുകയോ ചെയുന്നതില്‍ തെറ്റില്ല. കാരണം സമ്മാനങ്ങള്‍ നല്‍കുക, സ്വീകരിക്കുക പോലുള്ള ഇടപാടുകളിലും മറ്റുമുള്ള അടിസ്ഥാനം അവയെല്ലാം അനുവദനീയമാണ് എന്നതാണ്. എന്നാല്‍ ഖുര്‍ആനില്‍ നിന്നോ ഹദീസില്‍ നിന്നോ പ്രത്യേകം തെളിവുകള്‍ അവയെ നിരോധിക്കുകയും വിരോധിക്കുകയും ചെയ്തിട്ടുണ്ടെങ്കില്‍ അത്തരം ചടങ്ങുകള്‍ പാടില്ല താനും.
ഏതെങ്കിലും ഒരു നാട്ടില്‍ കുട്ടി ജനിച്ചാല്‍ ബന്ധുമിത്രാദികള്‍ കുട്ടിയുടെ രക്ഷിതാക്കള്‍ക്ക് സമ്മാനം നല്‍കുക എന്ന രീതി നിലനില്ക്കുന്നുണ്ടെങ്കില് അത് തുടര്‍ന്നു പോകുന്നതിലും, അതില്‍ പങ്കെടുക്കുന്നതിലും തെറ്റില്ല. എന്നാല്‍ അതിലൊരു പ്രത്യേക ഇബാദത് കരുതുക എന്നതും മറ്റും അനുവദനീയമാവില്ല.
എന്നാല്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം; ഇത്തരം ചടങ്ങുകളും ആചാരങ്ങളും ആര്‍ക്കെങ്കിലും പ്രയാസം സൃഷ്ടിക്കുന്നുണ്ടെങ്കില് അവ നിരോധിക്കേണ്ടതുണ്ട്. ഉദാഹരണത്തിന് സമ്മാനം നല്‍കുക എന്നതും മറ്റും ഭര്‍ത്താവിനോ കുടുംബക്കാര്‍ക്കോ പ്രയാസം ഉണ്ടാക്കുമെങ്കില്‍ അത്തരം കാര്യങ്ങള്‍ ഒഴിവാക്കേണ്ടതുണ്ട്. എന്നാല്‍ പ്രയാസമില്ലാത്ത രൂപത്തിലുള്ള ചെറിയ സമ്മാനങ്ങളും മറ്റും അനുവദനീയവുമാണ്.” (അവലംബം: നൂറുന്‍ അലദ്ദര്‍ബ്/ശൈഖ് ഇബ്നു ഉസൈമീന്‍: 34,35)