ഇമാം ഇബ്നുല്‍ ഖയ്യിം -رَحِمَهُ اللَّهُ- പറഞ്ഞു: “വ്യക്തികളെ തിരിച്ചറിയുന്നതിനും മനസ്സിലാക്കുന്നതിനുമാണ് പേരിടുന്നത്. അതിന് ഒരു പേര് തന്നെ മതിയാകും. അതു കൊണ്ട് തന്നെ ഒരു പേര് ഇടുന്നതാണ് അനുയോജ്യമായിട്ടുള്ളത്. എന്നാല്‍ ഒന്നിലധികം പേരുകള്‍ ഇടുന്നത് അനുവദനീയമാണ്. ഒരാള്‍ക്ക് തന്നെ പേരും വിളിപ്പേരും കുന്യതും (അബൂ തുറാബ്, അബൂ ബക്ര് എന്നതു പോലെ) ഉണ്ടാകാം.” (തുഹ്ഫതുല്‍ മൌദൂദ്: 134-144)