ഇത്രയും വായിച്ചതില്‍ നിന്ന് ഇസ്‌ലാമിനെ കുറിച്ച് ഒരു ചുരുങ്ങിയ ചിത്രം നിനക്ക് ലഭിച്ചു കാണുമെന്നു കരുതുന്നു. ഇനിയും ഇസ്‌ലാമില്‍ പ്രവേശിക്കാന്‍ മടിച്ചു നില്‍ക്കുകയാണോ നീ?!

ഹൃദയത്തിന്റെ ആഴങ്ങളില്‍ നിന്ന്, സത്യസന്ധമായ ഹൃദയത്തോടെ, കനിവോടെ -ഞാന്‍- നിന്നോടു പറയട്ടെ:

ഞാന്‍ നിന്നെ ക്ഷണിക്കുന്നു!

മരണം പൊടുന്നനെ നിന്നെ കണ്ടു മുട്ടുന്നതിന് മുന്‍പ്…

മേല്‍ പറഞ്ഞ നന്മകളുടെ സമുദ്രത്തില്‍ ഒരു തവണയെങ്കിലും ഇറങ്ങാതെ നീ ഇവിടം വിട്ടു പിരിയരുത്… അതിന്റെ നനവുകളില്‍ കുളിരണിയാതെ നീ മടങ്ങരുത്…

വരൂ!

സന്മാര്‍ഗത്തിലേക്ക്…

ശാന്തിയിലേക്ക്..

സമാധാനത്തിലേക്ക്..

ആദരവിലേക്ക്..

ഇസ്‌ലാമിലേക്ക്…

മടക്കമില്ലാത്ത നാശത്തിലേക്ക് നീ എടുത്തു ചാടാതിരിക്കുക..!

അല്ലാഹു നിന്നെ കാത്തു രക്ഷിക്കട്ടെ.

ഇനിയും നീ മടിച്ചു നില്‍ക്കുകയാണോ?

ഇസ്‌ലാമില്‍ പ്രവേശിച്ചില്ലെങ്കില്‍ നിനക്കെന്താണ് സംഭവിക്കാന്‍ പോകുന്നതെന്നറിയുമോ?

മരണത്തിനു ശേഷം ഭയാനകമായ ഒരു നരകം കാത്തിരിക്കുന്നുണ്ട്. അവസാനമില്ലാതെ നീ അവിടെ ശിക്ഷിക്കപ്പെടും.

ഒരിക്കലും കളവു പറയാത്ത മുഹമ്മദ്‌ നബി -ﷺ- യുടെ താക്കീതാണത്. സത്യം നിറഞ്ഞു നില്‍ക്കുന്ന ഖുര്‍ആനിന്റെ സാക്ഷ്യമാണത്.

എന്തിനാണ് വേദനയേറിയ ഈ ശിക്ഷക്ക് മുന്‍പില്‍ നീ ഭാഗ്യപരീക്ഷണത്തിനു നില്‍ക്കുന്നത്?!

ഇപ്പോള്‍ നീ മരിച്ചു പോയാല്‍…?!

ഇപ്പോഴും നീ മാറി നില്‍ക്കുകയാണോ?!

ഞാന്‍ നിന്നോട് ചോദിക്കട്ടെ!

നീ ഇസ്‌ലാമില്‍ പ്രവേശിച്ചാല്‍ നിനക്ക് എന്തു നഷ്ടമാണ് വരാനിരിക്കുന്നത്?

പറയൂ!

എന്താണ് നിനക്ക് നഷ്ടപ്പെടാനുള്ളത്?

നിനക്ക് നേടാനുള്ളത് എന്താണെന്ന് മേലെ നീ വായിച്ചു കഴിഞ്ഞു.

ഇസ്‌ലാം നിന്റെ ജീവിതത്തില്‍ നന്മകളല്ലാതെ മറ്റെന്താണ് കൊണ്ടു വരിക?

ഈ വരികള്‍ക്ക് പിറകിലിരുന്ന് ഇത്രയും നേരം നിന്നോട് സംവദിച്ച ഞാനും നീയും ഇതോടെ സഹോദരങ്ങളായി മാറും.

ലോകത്തുള്ള ലക്ഷക്കണക്കിന്‌ മുസ്‌ലിംകള്‍ നിന്റെ സഹോദരങ്ങളാകും. അവര്‍ക്ക് നീയും നിനക്ക് അവരുമുണ്ട്. നമുക്ക് ആകാശങ്ങളുടെ സൃഷ്ടാവായ അല്ലാഹുവുണ്ട്.

അതിനെല്ലാം പുറമേ;

മരണ ശേഷം നിന്നെ കാത്തിരിക്കുന്ന ആകാശ ഭൂമികളോളം വിശാലമായ സ്വര്‍ഗമുണ്ട്.

അവിടെ നബിമാരും റസൂലുകളുമുണ്ട്.

അതിനുമെല്ലാം മേലെ…

നീ ഒരിക്കലും കണ്ടിട്ടില്ലാത്ത…

ഇപ്പോഴും നിന്നെ വീക്ഷിച്ചു കൊണ്ടിരിക്കുന്ന…

നിനക്ക് അനുഗ്രഹങ്ങളേറെ ചൊരിഞ്ഞു തന്ന…

കാരുണ്യവാനായ…

നിന്റെ അല്ലാഹുവുണ്ട്.

അവന്റെ തൃപ്തിയുണ്ട്. ഇഷ്ടമുണ്ട്.

വരൂ!

അല്ലാഹുവിന്റെ ദീനിലേക്ക് -ഇസ്‌ലാമിലേക്ക്- വരൂ!

(ശൈഖ് സ്വാലിഹ് അസ്സിന്തി -ഹഫിദഹുല്ലാഹ്- എഴുതിയ ‘ഹല്‍ തബ്ഹസു അനിസ്സആദ’ എന്ന ഗ്രന്ഥം അവലംബമാക്കി എഴുതിയത്. അല്ലാഹു ശൈഖിനും ലേഖകനും ഇത് വായിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തവര്‍ക്കും മഹത്തായ പ്രതിഫലം നല്‍കുമാറാകട്ടെ.)

وَصَلَّى اللَّهُ وَسَلَّمَ وَبَارَكَ عَلَى رَسُولِنَا وَنَبِيِّنَا مُحَمَّدِ بْنِ عَبْدِ اللَّهِ، وَعَلَى آلِهِ وَصَحْبِهِ وَسَلَّمَ

وَآخِرُ دَعْوَانَا أَنِ الحَمْدُ لِلَّهِ رَبِّ العَالَمِينَ.

كَتَبَهُ : أَبُو تُرَاب عَبْد المُحْسِن بْن سَيِّد عَلِيّ عَيْدِيدُ

أَصْلُهُ رِسَالَةٌ كَتَبَهَا الشَّيْخُ صَالِحُ بْنُ عَبْدِ العَزِيزِ السِّنْدِيُّ

هَلْْ تَبْحَثُ عَنِ السَّعَادَةِ؟!

-غَفَرَ اللَّهُ لَهُمَا وَلِوَالِدَيْهِمَا وَلِجَمِيعِ المُسْلِمِينَ-

* പിഡിഎഫ് ഫോര്‍മാറ്റില്‍ ഡൌണ്‍ലോഡ് ചെയ്യാം. ക്ലിക്ക് ചെയ്യുക.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

1 Comment

  • بارك الله فيك ونفع بعلمك الاسلام والمسلمين

Leave a Comment