2- നിസ്കാരം (സ്വലാത്)

ഒരു മുസ്‌ലിം എല്ലാ ദിവസവും അഞ്ചു നേരം നിര്‍ബന്ധമായും നിര്‍വ്വഹിക്കേണ്ട കര്‍മ്മമാണ് നിസ്കാരം (അറബിയില്‍ സ്വലാത്). അല്ലാഹുവുമായുള്ള അവന്റെ ബന്ധം ഓരോ തവണയും ഈ കര്‍മ്മത്തിലൂടെ പുതുക്കപ്പെടുന്നു. അവന്റെ മനസ്സിനെ അത് ശുദ്ധീകരിക്കുകയും, തിന്മകളില്‍ നിന്ന് അതവനെ തടുത്തു നിര്‍ത്തുകയും ചെയ്യുന്നു.

ധാരാളം സമയമെടുക്കുന്ന കര്‍മ്മമല്ല നിസ്കാരം. വളരെ ചുരുങ്ങിയ സമയം -അഞ്ചു മിനിട്ടോ മറ്റോ- നിസ്കാരത്തിന് മതിയാകും. പക്ഷേ ശരിയായ രൂപത്തില്‍ നിര്‍വ്വഹിക്കുകയാണെങ്കില്‍ അത് അവന് മണിക്കൂറുകളുടെ ഉന്മേഷവും, മനസ്സമാധാനവും നല്‍കും.

3- സകാത്.

ഒരു നിശ്ചിത അളവ് സമ്പാദ്യമുള്ള ഓരോ മുസ്‌ലിമും എല്ലാ വര്‍ഷവും തന്റെ സമ്പാദ്യത്തില്‍ നിന്ന് ദരിദ്രര്‍ക്കും മറ്റു സകാതിന്റെ അവകാശികള്‍ക്കും നല്‍കേണ്ട, അവന്റെ സമ്പാദ്യത്തിന്റെ വളരെ ചെറിയ  ഒരു വിഹിതമാണ് സകാത്ത്.

നൂറില്‍ രണ്ടര ശതമാനം മാത്രമാണ് സകാത് നല്‍കേണ്ടതുള്ളു. ഒരു ലക്ഷമുള്ളയാള്‍ 2500 രൂപ. എന്നാല്‍ ചെറുതെങ്കിലും ഈ തുക മുസ്‌ലിം സമൂഹത്തെ പരസ്പര യോജിപ്പുള്ളതും, കാരുണ്യമുള്ളവരുമാക്കി തീര്‍ക്കുന്നു. യഥാര്‍ത്ഥ സാഹോദര്യത്തിന്റെയും സ്നേഹത്തിന്റെയും പരസ്പര യോജിപ്പിന്റെയും അര്‍ത്ഥങ്ങള്‍ അതിലൂടെ പൂവണിയുന്നു.

4- നോമ്പ്.

ഭക്ഷണം, വെള്ളം, ലൈംഗികബന്ധം എന്നിങ്ങനെ ചില കാര്യങ്ങളില്‍ നിന്ന് പുലരി മുതല്‍ സൂര്യാസ്തമയം വരെ സ്വന്തം ശരീരത്തെ പിടിച്ചു നിര്‍ത്തലാണ് നോമ്പ്. വര്‍ഷത്തില്‍ ഒരു മാസം -റമദാനില്‍- മാത്രമേ നോമ്പ് നിര്‍ബന്ധമുള്ളൂ.

എന്നാല്‍, രോഗമോ യാത്രയോ മറ്റെന്തെങ്കിലും കാരണങ്ങളോ കൊണ്ട് പ്രയാസം അനുഭവിക്കുന്നവര്‍ക്ക് നോമ്പ് നോല്‍ക്കുന്നതില്‍ നിന്ന് ഇളവുണ്ട്. അവര്‍ക്ക് റമദാനില്‍ ആണെങ്കിലും -മേല്‍ പറഞ്ഞ ഒഴിവു കഴിവുകള്‍ ഉണ്ടെങ്കില്‍- നോമ്പ് ഒഴിവാക്കാവുന്നതാണ്. എന്നാല്‍ -ഒഴിവുകഴിവുകള്‍ അവസാനിച്ചാല്‍- വര്‍ഷത്തില്‍ ഏതെങ്കിലും ദിവസങ്ങളില്‍ നഷ്ടപ്പെട്ട നോമ്പുകള്‍ക്ക് പകരമായി നോമ്പെടുക്കുകയും, അവയുടെ കടം വീട്ടുകയും വേണം.

നോമ്പിന് ശാരീരികവും മാനസികവും സാമൂഹികവുമായ അനേകം ഫലങ്ങള്‍ നല്‍കാന്‍ കഴിയും. ആമാശയത്തിന് വിശ്രമം നല്‍കുന്നതിലൂടെ അത് ശരീരത്തിന്റെ ആരോഗ്യം നേരെയാക്കുന്നു. നോമ്പുകാരന്റെ സ്വഭാവത്തെയും ആത്മീയമായ പദവികളെയും അത് മെച്ചപ്പെടുത്തുന്നു. അതോടൊപ്പം, തനിക്കു ചുറ്റുമുള്ള ദരിദ്രരായ മനുഷ്യരെ കുറിച്ച് അതവനെ ഓര്‍മ്മപ്പെടുത്തുകയും, അവരുടെ പ്രയാസത്തെ കുറിച്ച് ചിന്തിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നു. അതവന്റെ അഹങ്കാരം ഇല്ലാതെയാക്കുകയും, ദരിദ്രരെ സഹായിക്കുന്നതിലേക്ക് അവനെ പ്രേരിപ്പിക്കുകയും ചെയ്യുന്നു.

5- ഹജ്ജ്.

ഇസ്‌ലാമിക പ്രബോധനത്തിന് പ്രാരംഭം കുറിച്ച മക്കയില്‍ വെച്ചു നിര്‍വ്വഹിക്കേണ്ട ഒരു ആരാധനാകര്‍മ്മമാണ് ഹജ്ജ്. ജീവിതത്തില്‍ ഒരിക്കല്‍ ഹജ്ജ് ചെയ്യല്‍ നിര്‍ബന്ധമാണ്‌. എന്നാല്‍, യാത്രക്കുള്ള സൌകര്യങ്ങള്‍ ഇല്ലാത്തവരോ, രോഗികളോ ആയവര്‍ക്ക് അത് നിര്‍ബന്ധവുമില്ല.

മറ്റു ആരാധനാകര്‍മ്മങ്ങളെ കുറിച്ചെല്ലാം പറഞ്ഞതു പോലെ: ഹജ്ജിലും അനേകം ഉപകാരങ്ങളുണ്ട്. ലോകത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിലുള്ള മുസ്‌ലിംകള്‍ -ഏകോദര സഹോദരങ്ങളെ- പോലെ, കറുത്തവനെന്നോ വെളുത്തവനെന്നോ, തൊഴില്‍ വേര്‍തിരിവുകളോ നാടിന്റെ അതിര്‍വരമ്പുകളോ ഇല്ലാതെ ഒരിടത്ത് ഒരുമിച്ചു കൂടുന്നു. അല്ലാഹുവിനെ ആരാധിച്ചും, ഒരുമിച്ചു അവനെ വിളിച്ചു പ്രാര്‍ഥിച്ചും കുറച്ചു ദിവസങ്ങള്‍ കഴിച്ചു കൂട്ടുന്നു. അതവര്‍ക്കിടയില്‍ സ്നേഹവും ബന്ധവും ഊട്ടിയുറപ്പിക്കുന്നു.

അതിനാല്‍…

തുടര്‍ന്നു വായിക്കാന്‍ ക്ലിക്ക് ചെയ്യുക:

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

1 Comment

  • بارك الله فيك ونفع بعلمك الاسلام والمسلمين

Leave a Comment