പ്രവര്‍ത്തന മേഖലയില്‍ ശ്രദ്ധിക്കേണ്ട അഞ്ചു കാര്യങ്ങളുണ്ട് എന്നു പറഞ്ഞല്ലോ. ഇനി പറയുന്നവയാണ് അവ:
ഒന്ന്: ഇസ്ലാമിന്റെ സാക്ഷ്യവചനം പ്രഖ്യാപിക്കല്‍.
ഇസ്ലാമിലേക്ക് പ്രവേശിക്കുന്നതിനുള്ള താക്കോലെന്നു വിശേഷിപ്പിക്കപ്പെടാവുന്ന ‘ശഹാദത് കലിമ’ പ്രഖ്യാപിക്കലാണ് ഇസ്ലാം കാര്യങ്ങളില്‍ ഒന്നാമത്തേത്. അല്ലാഹുവിന്റെ മതമായ ഇസ്ലാം താന്‍ മുറുകെ പിടിക്കും എന്നുള്ളതിന് മനുഷ്യനും അവന്റെ സൃഷ്ടാവായ അല്ലാഹുവിനും ഇടയിലുള്ള കരാറാണ് അത്.
أَشْهَدُ أَلَّا إِلَهَ إِلَّا اللَّهُ وَأَشْهَدُ أَنَّ مُحَمَّدًا رَسُولُ اللَّهِ
(അശ്ഹദു അല്ലാ ഇലാഹ ഇല്ലല്ലാഹ്, വ അശ്ഹദു അന്ന മുഹമ്മദന്‍ റസൂലുല്ലാഹ് – അര്‍ഥം: അല്ലാഹുവല്ലാതെ ആരാധനക്ക് അര്‍ഹനായി മറ്റാരും ഇല്ലെന്നും, മുഹമ്മദ് നബി -ﷺ- അല്ലാഹുവിന്റെ ദൂതനാണെന്നും ഞാന്‍ സാക്ഷ്യം വഹിക്കുന്നു)
ഇതാണ് ആ വാചകം.
ഈ വാക്യം അര്‍ത്ഥമാക്കുന്ന ചില കാര്യങ്ങള്‍ താഴെ നല്‍കാം.
1- അല്ലാഹുവിനെ മാത്രമേ ഞാന്‍ ഇനി ആരാധിക്കൂ. മറ്റാരെയും ഞാന്‍ ഇനി ആരാധിക്കുകയില്ല.
2- ആരാധനയുടെ എല്ലാ ഇനങ്ങളും -ഉദാഹരണത്തിന്; പ്രാര്‍ത്ഥന, സാഷ്ടാംഗം, ഭയം, പ്രതീക്ഷ എന്നിവ- അല്ലാഹുവിന് മാത്രം അര്‍ഹതപ്പെട്ടതാണ്. മറ്റാര്‍ക്കും അതിന് അര്‍ഹതയില്ല.
3- അല്ലാഹുവിന് പുറമെയുള്ളവര്‍ക്ക് നല്കപ്പെടുന്ന ആരാധനകള്‍ നിഷ്ഫലമാണ്. അപ്രകാരം അല്ലാഹുവിന് പുറമെയുള്ളവരെ ആരാധിക്കല്‍ ഏറ്റവും വലിയ തിന്മയാണ്.
4- ഇസ്ലാം മാത്രമാണ് സത്യ മതം. മറ്റെല്ലാ മതങ്ങളിലും അസത്യങ്ങളും മനുഷ്യരുടെ കൈകടത്തലുകളും ഉണ്ടായിട്ടുണ്ട്.
5- മുഹമ്മദ് നബി -ﷺ- അല്ലാഹുവിന്റെ ദൂതനാണ്. അവിടുത്തേക്ക് അല്ലാഹുവില്‍ നിന്ന് സന്ദേശം ലഭിച്ചിട്ടുണ്ട്.
6- മുഹമ്മദ് നബി -ﷺ- യുടെ കല്‍പ്പനകള്‍ എല്ലാം അനുസരിക്കല്‍ നിര്‍ബന്ധമാണ്; അവിടുത്തെ വിലക്കുകള്‍ വെടിയലും അപ്രകാരം തന്നെ.
7- മുഹമ്മദ് നബി -ﷺ- കാണിച്ചു തന്നത് പ്രകാരമേ ഞാന്‍ അല്ലാഹുവിനെ ആരാധിക്കുകയുള്ളൂ. അവിടുന്ന് പഠിപ്പിക്കാത്ത ഒന്നും ഞാന്‍ പുതുതായി ഉണ്ടാക്കുകയില്ല.
8- ഞാന്‍ ഏറ്റവും കൂടുതല്‍ സ്നേഹിക്കുന്നത് അല്ലാഹുവിനെയാണ്. അല്ലാഹുവിനെ കഴിഞ്ഞാല്‍ മുഹമ്മദ് നബി -ﷺ- യെ.
9- എന്റെ ജീവിതവും മരണവും സര്‍വ്വതും എന്നെ സൃഷ്ടിക്കുകയും എനിക്ക് എല്ലാ അനുഗ്രഹങ്ങളും നല്‍കുകയും ചെയ്ത അല്ലാഹുവിനാണ്.
തുടര്‍ന്നു വായിക്കാന്‍ ക്ലിക്ക് ചെയ്യുക:
بارك الله فيك ونفع بعلمك الاسلام والمسلمين