ചോദ്യം: ഖുര്‍ആന്‍ ഹിഫ്ദാക്കല്‍ നിര്‍ബന്ധമാണോ?


ഉത്തരം: ഖുര്‍ആന്‍ ഹിഫ്ദാക്കുക എന്നത് (ചിലര്‍ ചെയ്താല്‍ മറ്റു ചിലരുടെയും ബാധ്യത ഒഴിവാകുന്ന രൂപത്തിലുള്ള) ഫര്‍ദ് കിഫായ ആണ്. ഓരോരുത്തരും ഖുര്‍ആന്‍ ഹിഫ്ദാക്കുക എന്നത് നിര്‍ബന്ധമില്ല.

എന്നാല്‍, ഖുര്‍ആന്‍ മനപാഠമാക്കുന്നതിന് വലിയ ശ്രേഷ്ഠതയുണ്ട്. അത് ഇബാദത്തുകളില്‍ വളരെ ശ്രേഷ്ഠമായ കാര്യമാണ്. ഖുര്‍ആന്‍ മനപാഠമാക്കുകയും, അതിലുള്ളത് അനുസരിച്ച് പ്രവര്‍ത്തിക്കുകയും, അതിലെ വിധിവിലക്കുകള്‍ പാലിക്കുകയും ചെയ്യുക എന്നത് വളരെ മഹത്തരമായ ശ്രേഷ്ഠതയുള്ള കാര്യമാണ്.

(ഫതാവാ ലജ്നതുദ്ദാഇമ: 12/90)

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment