ചോദ്യം: ഞാന്‍ സെക്കന്‍ററി സ്കൂളില്‍ പഠിക്കുന്നു. സ്കൂള്‍ അവധി കഴിഞ്ഞ് തുറക്കാറായിട്ടുണ്ട്. ഇനി മൂന്നാം ക്ലാസിലേക്കാണ് ചേരേണ്ടത്. പക്ഷേ, എന്റെ സ്കൂള്‍ മിക്സഡ് സ്കൂളാണ്. ആണ്‍കുട്ടികളും പെണ്‍കുട്ടികളും കൂടിക്കലര്‍ന്നാണ് ഇവിടെ പഠിക്കുന്നത്. എന്താണ് ഞാന്‍ ചെയ്യേണ്ടത്?
ഇത്തരം ഒരവസ്ഥയില്‍ പഠിക്കുന്നതിനോട് എനിക്ക് തീരെ താല്‍പര്യമില്ല. സ്കൂള്‍ പഠനം നിര്‍ത്താമെന്ന് ഞാന്‍ ചിന്തിച്ചു തുടങ്ങിയിരിക്കുന്നു. എന്നാല്‍, എന്റെ തീരുമാനം അറിഞ്ഞപ്പോള്‍ മാതാപിതാക്കള്‍ക്ക് അതില്‍ വലിയ പ്രയാസമുണ്ടായിരിക്കുന്നു.
പ്രത്യേകിച്ച്, എന്റെ പിതാവിന്. അദ്ദേഹത്തിന്റെ കാഴ്ച്ചക്ക് കുറച്ച് പ്രശ്നമുണ്ട്. ഞാന്‍ എന്റെ തീരുമാനത്തില്‍ ഉറച്ചു നിന്നാല്‍ അത് കാരണം അദ്ദേഹത്തിന്റെ കാഴ്ച്ച പൂര്‍ണമായി തന്നെ നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് പിതാവ് എന്നോട് പറയുന്നത്. എന്താണ് ഞാന്‍ ചെയ്യേണ്ടത്?
ഉത്തരം: ഇത്തരം മിക്സഡ് സ്കൂളുകളില്‍ പഠിക്കുന്നത് നിനക്ക് അനുവദനീയമല്ല. അതിനാല്‍ അത് ഉപേക്ഷിക്കുകയാണ് വേണ്ടത്. മിക്സഡല്ലാത്ത, മറ്റേതെങ്കിലും സ്കൂളില്‍ പഠിക്കുക. അല്ലാഹുവിന് വേണ്ടി ആരെങ്കിലും എന്തെങ്കിലും ഒഴിവാക്കിയാല്‍, അവന്‍ ഒഴിവാക്കിയതിനെക്കാള്‍ നന്മയുള്ളത് അല്ലാഹു അവന് പകരമായി നല്‍കും.
(ഫതാവാ ലജ്നതിദ്ദാഇമ: 12/171)