ചോദ്യം: ഞാന്‍ ഒരു സ്കൂള്‍ വിദ്യാര്‍ഥിയാണ്. സുഡാനിലെ നസ്ര്വ്റാനികളായ കുട്ടികള്‍ ധാരാളമുള്ള ഒരു സ്കൂളിലാണ് ഞാന്‍ പഠിക്കുന്നത്. ചിലപ്പോള്‍ ഇവര്‍ ഇസ്‌ലാമിനെ കളിയാക്കുന്നത് എനിക്ക് കേട്ടു നില്‍ക്കേണ്ടി വരാറുണ്ട്. എന്താണ് ഞാന്‍ ചെയ്യേണ്ടത്?


ഉത്തരം: ഇസ്‌ലാമിക മദ്രസയില്‍ പഠിക്കുക എന്നതാണ് നിന്റെ മേല്‍ നിര്‍ബന്ധമായിട്ടുള്ളത്. അമുസ്‌ലിംകളോടൊപ്പം നില്‍ക്കുക എന്നത് നിനക്ക് അനുവദനീയമാവില്ല. അവര്‍ മോശമായി പെരുമാറിയാല്‍ നീ അതു പോലെ തന്നെ അവരോടും പെരുമാറരുത്. മറിച്ച്, അവരെ ഉപദേശിക്കുകയും, നല്ല രൂപത്തില്‍ നന്മയിലേക്ക് അവരെ ക്ഷണിക്കുകയും ചെയ്യുക. ചിലപ്പോള്‍ അല്ലാഹു അവരെ സന്മാര്‍ഗത്തിലേക്ക് എത്തിച്ചേക്കാം.

(ഫതാവാ ലജ്നതുദ്ദാഇമ: 12/141)

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment