എന്താണ് ബയ്അത്?

കച്ചവട വേളയില്‍ പരസ്പരം കൈ കൊടുക്കുന്നതിന് അറബിയില്‍ ബയ്അത് എന്ന് പറയാറുണ്ട്. ബയ്അത് എന്ന വാക്ക് ഇസ്‌ലാമിക ഭാഷയില്‍ പ്രയോഗിക്കപ്പെടുന്നത് ‘ഭരണാധികാരിയെ അനുസരിക്കാമെന്ന കരാര്‍ നല്‍കുന്നതിനാണ്’.

ഒരാള്‍ പ്രസ്തുത ബയ്അത് ഭരണാധികാരിക്ക് നല്‍കുന്നതോടെ തന്റെ സ്വന്തം കാര്യത്തിലും, മറ്റു മുസ്‌ലിമീങ്ങളുടെ കാര്യത്തിലും അദ്ദേഹത്തിന്റെ തീരുമാനങ്ങള്‍ സ്വീകരിക്കാമെന്ന ഉറപ്പാണ് നല്‍കിയിരിക്കുന്നത്. ഭരണാധികാരി എടുക്കുന്ന അത്തരം തീരുമാനങ്ങളിലൊന്നും തന്നെ അദ്ദേഹത്തെ എതിര്‍ക്കില്ലെന്ന കരാര്‍ കൂടിയാണത്.

ഇഷ്ടമായാലും ഇല്ലെങ്കിലും, സന്തോഷത്തിലാകട്ടെ പ്രയാസത്തിലാകട്ടെ, ഭരണാധികാരി തന്നെ ഏല്‍പ്പിക്കുന്ന കാര്യങ്ങള്‍ അനുസരിച്ചു കൊള്ളാമെന്നും ഈ കരാര്‍ അറിയിക്കുന്നു. ഇത് ഉറപ്പിക്കുന്നതിനായി അവര്‍ പരസ്പരം കൈ കൊടുക്കുകയും ചെയ്യുന്നു. (അവലംബം: മുഖദ്ദിമ/ഇബ്‌നു ഖല്‍ദൂന്‍: 1/220)

ഭരണാധികാരിക്ക് ബയ്അത് ചെയ്യല്‍ നിര്‍ബന്ധം

മുസ്‌ലിമീങ്ങളെ ഭരിക്കുന്ന, അവരുടെ നാടിന് നേതൃത്വം നല്‍കുന്ന ഭരണാധികാരിക്ക് -ഖലീഫ, സുല്‍ത്വാന്‍, ഇമാം, അമീര്‍ എന്നിങ്ങനെ എന്തു പേരുകളില്‍ അവര്‍ അറിയപ്പെട്ടാലും; അദ്ദേഹത്തിന്- ബയ്അത് നല്‍കല്‍ നിര്‍ബന്ധമാണ്. അതില്‍ നിന്ന് പിന്തിനില്‍ക്കുക എന്നത് അനുവദനീയമല്ല.

عَنْ مُعَاوِيَةَ، قَالَ: قَالَ رَسُولُ اللَّهِ -ﷺ-: «مَنْ مَاتَ بِغَيْرِ إِمَامٍ مَاتَ مِيتَةً جَاهِلِيَّةً»

മുആവിയ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: “ഒരു ഇമാമില്ലാതെ ആരെങ്കിലും മരണപ്പെടുകയാണെങ്കില്‍ അവന്‍ മരിച്ചാല്‍ ജാഹിലിയ്യതിന്റെ മരണമാണ് വരിച്ചിരിക്കുന്നത്.” (അഹ്മദ്: 16876)

ജാഹിലിയ്യ മരണമെന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ‘ജാഹിലിയ്യ കാലഘട്ടത്തിലെ മുശ്രിക്കുകളുടെ അവസ്ഥയിലായിരിക്കും അവന്റെ മരണമെന്നാണ്. അവര്‍ക്ക് ഭരണാധികാരിയോ മറ്റോ ഉണ്ടായിരുന്നില്ല.’ (ശര്‍ഹുമുസ്‌ലിം/നവവി: 12/238) ഇപ്രകാരം മരിക്കുന്നവന്‍ കാഫിറാകുമെന്ന് ഇതിനര്‍ഥമില്ല. എന്നാല്‍ ജാഹിലിയ്യ കാലഘട്ടത്തിലുള്ളവരുടെ ചില അവസ്ഥകള്‍ അവനില്‍ യോജിച്ചിരിക്കുന്നു.

قَالَ الشَّوْكَانِيُّ رَحِمَهُ اللَّهُ: «مِنْ أَعْظَمِ الأَدِلَّةِ عَلَى وُجُوبِ نَصْبِ الأَئِمَّةِ، وَبَذْلِ البَيْعَةِ لَهُمْ مَا أَخْرَجَهُ أَحْمَدُ وَالتِّرْمِذِيُّ وَابْنُ خُزَيْمَةَ وَابْنُ حِبَّانٍ فِي صَحِيحِهِ مِنْ حَدِيثِ الحَارِثِ الأَشْعَرِيِّ بِلَفْظٍ: «مَنْ مَاتَ وَلَيْسَ عَلَيْهِ إِمَامُ جَمَاعَةٍ فَإِنَّ مَوْتَتَهُ مَوْتَةٌ جَاهِلِيَّةٌ»

മേലെ നല്‍കിയ ഈ ഹദീഥ് ബയ്അത് നിര്‍ബന്ധമാണെന്ന് വ്യക്തമാക്കുന്ന തെളിവുകളില്‍ പ്രധാനപ്പെട്ടതാണ്. കാരണം, ഒരു വ്യക്തി മറ്റൊരാളുടെ ഇമാമായി പരിഗണിക്കപ്പെടണമെങ്കില്‍ അയാള്‍ക്ക് ബയ്അത് നല്‍കിയിരിക്കണം. അപ്രകാരമൊരു ഇമാമില്ലാതെയാണ് ആരെങ്കിലും മരണപ്പെടുന്നതെങ്കില്‍ അവന്‍ ജാഹിലിയ്യ മരണമാണ് വരിച്ചിരിക്കുന്നതെന്ന നബി -ﷺ- യുടെ വാക്ക് ബയ്അതിനെ ചെറുതാക്കി കാണുകയോ തള്ളുകയോ ചെയ്യുന്നവര്‍ക്കുള്ള ശക്തമായ താക്കീതാണ്.

عَنِ ابْنِ عَبَّاسٍ رَضِيَ اللَّهُ عَنْهُمَا قَالَ: «مَنْ خَرَجَ مِنَ الطَّاعَةِ شِبْراً فَمَاتَ، فَمِيتَتُهُ جَاهِلِيَّةٌ»

ഇബ്‌നു അബ്ബാസ് -رَضِيَ اللَّهُ عَنْهُمَا- പറഞ്ഞു: “ആരെങ്കിലും ഭരണാധികാരിക്കുള്ള അനുസരണം പിന്‍വലിക്കുകയും, (ആ അവസ്ഥയിലായിരിക്കെ) മരണപ്പെടുകയും ചെയ്താല്‍; അവന്റെ മരണം ജാഹിലിയ്യ മരണമാണ്.” (മുസ്വ്ന്നഫ് അബ്ദിര്‍റസാഖ്: 11/339)

അഹ്ലുസ്സുന്നയുടെ അനേകം പണ്ഡിതന്മാര്‍ ഇക്കാര്യം ഓര്‍മ്മപ്പെടുത്തിയിട്ടുണ്ട്. അഖീദയുടെ ഗ്രന്ഥങ്ങളിലും ഈ വിഷയം സവിസ്തരം വിശദീകരിക്കപ്പെട്ടിട്ടുണ്ട്. ചില പണ്ഡിതോദ്ധരണികള്‍ താഴെ നല്‍കാം.

قَالَ الإِمَامُ الحَسَنُ بنُ علِيّ البَرْبَهَارِيّ رَحِمَهُ اللَّهُ: «مَنْ وَلِيَ الخلافَة بإجمَاعِ النَّاسِ عليهِ ورِضَاهُم بِه فهُوَ أميرُ المُؤمِنين لا يَحِلُّ لأحَدٍ أن يَبِيتَ ليلةً ولاَ يَرَى أنَّ ليسَ عليه إمامٌ بَرًّا كانَ أو فاجِراً، هَكَذَا قَالَ أَحْمَدُ بْنُ حَنْبَلٍ»

ഇമാം ബര്‍ബഹാരി -رَحِمَهُ اللَّهُ- പറഞ്ഞു: “ആരെങ്കിലും ജനങ്ങളുടെ യോജിപ്പോടെ ഭരണത്തിലേറുകയും, അവര്‍ അദ്ദേഹത്തെ ഭരണാധികാരിയായി തൃപ്തിപ്പെടുകയും ചെയ്താല്‍ അയാള്‍ മുസ്‌ലിമീങ്ങളുടെ അമീറാണ് (ഭരണാധികാരി/നേതാവ്). അദ്ദേഹത്തെ ഭരണാധികാരിയായി കാണാതെ ഒരു രാത്രിയെങ്കിലും കഴിച്ചു കൂട്ടുക എന്നത് ആര്‍ക്കും അനുവദനീയമല്ല. ഭരണാധികാരി അതിക്രമിയാണെങ്കിലും പരോപകാരിയാണെങ്കിലും അപ്രകാരം തന്നെയാണ് വിധി. ഇതാണ് ഇമാം അഹ്മദ് പറഞ്ഞിട്ടുള്ളത്.” (അസ്സുന്ന: 77)

ബലപ്രയോഗത്തിലൂടെ ഭരണം പിടിച്ചെടുത്തവര്‍ക്ക് ബയ്അത് ചെയ്യേണ്ടതുണ്ടോ?

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment