രണ്ടു രോഗങ്ങള്‍…!

“ജനങ്ങള്‍ക്ക് പലപ്പോഴും ഒരുമിച്ചു ചേരാറുള്ള രണ്ടു രോഗങ്ങളുണ്ട്.

ഒന്ന്: രിയാഅ്. (ജനങ്ങള്‍ തന്റെ ഇബാദതുകള്‍ വീക്ഷിക്കണമെന്ന ആഗ്രഹം)

രണ്ട്: ഉജ്ബ്. (താന്‍ ധാരാളം ഇബാദതുകള്‍ ഉള്ളവനാണെന്നുള്ള അഹങ്കാരവും തന്‍പോരിമയും)

രിയാഅ് അല്ലാഹുവിനുള്ള ആരാധനകളില്‍ സൃഷ്ടികളെ പങ്കു ചേര്‍ക്കലാണ്. ഉജ്ബാകട്ടെ; സ്വന്തം മനസ്സിനെ അല്ലാഹുവിനുള്ള ഇബാദതുകളില്‍ പങ്കാളിയാക്കലുമാണ്.

ആദ്യത്തെ രോഗത്തിനുള്ള മരുന്നാണ് ‘ഇയ്യാക നഅ്ബുദു..’ എന്ന വാക്ക്. “നിന്നെ മാത്രം ഞാന്‍ ആരാധിക്കുന്നു” എന്നു പറയുന്നതോടെ അവന്‍ തന്റെ ഇബാദതുകളെ അല്ലാഹുവിന് മാത്രം നിഷ്കളങ്കമാക്കുന്നു. അല്ലാഹുവിനു പുറമെ മറ്റാര്‍ക്കും -ജനങ്ങള്‍ക്കോ വ്യക്തികള്‍ക്കോ- എന്റെ ഇബാദതുകളില്‍ പങ്കുണ്ടാവുകയില്ല.

രണ്ടാമത്തെ രോഗത്തിനുള്ള മരുന്നാണ് ‘ഇയ്യാക നസ്തഈന്‍..’ എന്ന വാക്ക്. ‘നിന്നോടു മാത്രം ഞാന്‍ സഹായം തേടുന്നു’ എന്നു പറയുന്നതോടെ എനിക്ക് നിന്റെ സഹായമില്ലാതെ ഇബാദതുകള്‍ ഒന്നും ചെയ്യാനാകില്ലെന്നും, ഞാന്‍ എന്തെങ്കിലും പ്രവര്‍ത്തിക്കുന്നെങ്കില്‍ അത് നിന്റെ സഹായം കൊണ്ട് മാത്രമായിരിക്കുമെന്ന പ്രഖ്യാപനവുമുണ്ട്.”

(മജ്മൂഉല്‍ ഫതാവ/ഇബ്‌നു തൈമിയ്യ: 10/277)

#തദബ്ബുര്‍ #ഫാതിഹ

തുടര്‍ന്നു വായിക്കുക:

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment