ഖുര്‍ആനിന്റെ രഹസ്യം!

ഫാതിഹ ഖുര്‍ആനിന്റെ രഹസ്യമാണ്. ‘ഇയ്യാക നഅ്ബുദു വ ഇയ്യാക നസ്തഈന’ ഫാതിഹയുടെ രഹസ്യവും. എത്ര ചിന്തിച്ചാലും ഈ ആയത്തിലെ രഹസ്യങ്ങള്‍ അവസാനിക്കാതെ നിന്റെ മുന്നില്‍ വീണ്ടും വീണ്ടും വന്നു കൊണ്ടേയിരിക്കും.

‘അല്ലാഹുവേ! നിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുന്നു; നിന്നോടു മാത്രം ഞങ്ങള്‍ സഹായം തേടുന്നു’ എന്നാണല്ലോ ഈ ആയതിന്റെ ഉദ്ദേശം.

‘ഇയ്യാക’ എന്നാല്‍ നിന്നെ എന്നാണര്‍ത്ഥം. ‘നഅ്ബുദു’ എന്നാല്‍ ഞങ്ങള്‍ ആരാധിക്കുന്നു എന്നും. ആദ്യം നിന്നെ കുറിച്ചും, പിന്നീട് ഞങ്ങളെ കുറിച്ചും പറഞ്ഞതിന് പിന്നില്‍ ഒരു രഹസ്യമുണ്ട്.

അതിതാണ്:

അല്ലാഹുവേ!

ആദ്യം നിന്റെ പേരാണ് പറയേണ്ടത്. പിന്നീട് മാത്രമേ ഞങ്ങളെ കുറിച്ച് പറയേണ്ടതുള്ളു.

നീയാണ് ഞങ്ങള്‍ക്കെല്ലാം. ഞങ്ങളെക്കാള്‍ നീയാണ് ഞങ്ങള്‍ക്ക് വലുത്. ഞങ്ങളെല്ലാം നിനക്കുള്ളതാണ്. അതിനാല്‍ നിന്നെ കുറിച്ചാണ് ഞങ്ങള്‍ ആദ്യം പറയുക.

സംസാരത്തിലെ സൂക്ഷ്മമായ പദഘടനകളില്‍ പോലും ഖുര്‍ആന്‍ -അല്ലാഹുവിന്റെ സംസാരം- പുലര്‍ത്തുന്ന കൃത്യതയും മനോഹാരിതയും ചിന്തിക്കുന്നവര്‍ക്ക് ഇതില്‍ നിന്ന് മനസ്സിലാകും.”

(അവലംബം: മദാരിജുസ്സാലികീന്‍/ഇബ്‌നുല്‍ ഖയ്യിം: 1/88-89)

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment