യാത്രക്കാർക്ക് പെരുന്നാൾ നിസ്കാരം നിർബന്ധമില്ല; വെള്ളിയാഴ്ച്ച ജുമുഅയുടെ അതേ വിധിയാണ് ഇക്കാര്യത്തിൽ അവർക്കുള്ളത്. എന്നാൽ യാത്രക്കാരൻ പെരുന്നാൾ ദിവസം വഴിയിൽ തങ്ങുകയും, അവിടെ പെരുന്നാൾ നിസ്കാരം നടക്കുകയും ചെയ്യുന്നുണ്ടെങ്കിൽ അയാളോട് ഈ നിസ്കാരത്തിൽ പങ്കെടുക്കാൻ നിർദേശിക്കേണ്ടതാണ്. ഇതേ വിധിതന്നെയാണ് ഒരു പ്രദേശത്ത് സ്ഥിരമായി തങ്ങാത്ത നാടോടികൾക്കും മറ്റുമുള്ളത്. (മജ്മൂഉ ഫതാവാ ഇബ്നി ഉസൈമീൻ: 16/236, നൂറുൻ അലദ്ദർബ്/ഇബ്നു ഉസൈമീൻ: 13/352)