പെരുന്നാള്‍ ഖുതുബക്ക് മുസ്വല്ലയില്‍ മിമ്പര്‍ ഉപയോഗിക്കുക എന്നത് നബി -ﷺ- യില്‍ നിന്ന് സ്ഥിരപ്പെട്ടിട്ടില്ല. ഇബ്നുല്‍ ഖയ്യിം -رَحِمَهُ اللَّهُ- പറഞ്ഞു: “മിമ്പര്‍ മസ്ജിദില്‍ നിന്ന് പുറത്തു കൊണ്ടു വരാറില്ലായിരുന്നു എന്നതില്‍ സംശയമില്ല. ആദ്യമായി അപ്രകാരം ചെയ്തത് മര്‍വാനുബ്നുല്‍ ഹകമാണ്. അതില്‍ അദ്ദേഹം എതിര്‍ക്കപ്പെടുകയും ചെയ്തിട്ടുണ്ട്… ചിലപ്പോള്‍ നബി -ﷺ- പെരുന്നാള്‍ മുസ്വല്ലയില്‍ ഒരു ഉയരമുള്ള സ്ഥലത്ത് നിന്നിട്ടുണ്ടായിരിക്കാം.” (സാദുല്‍ മആദ്: 1/447)