ഭര്‍ത്താവ് മരിച്ച സ്ത്രീ തന്റെ ഇദ്ദ കാലാവധി കഴിയുന്നത് വരെ വീട്ടില്‍ ഇരിക്കുക എന്നതാണ് നിര്‍ബന്ധമായിട്ടുള്ളത്. അതാണ്‌ അവളുടെ കാര്യത്തിലുള്ള അടിസ്ഥാനം.

«امْكُثِي فِي بَيْتِكِ الَّذِي جَاءَ فِيهِ نَعْيُ زَوْجِكِ حَتَّى يَبْلُغَ الْكِتَابُ أَجَلَهُ»

ഫുറൈഅത് -رَضِيَ اللَّهُ عَنْهَا- യോട് നബി -ﷺ- പറഞ്ഞു: “നിന്റെ ഭര്‍ത്താവിന്റെ മരണവാര്‍ത്ത എത്തിയ വീട്ടില്‍ നീ കഴിഞ്ഞു കൂടുക; നിശ്ചയിക്കപ്പെട്ട അവധി എത്തുന്നത് വരെ.” (ഇബ്‌നു മാജ: 2031)

ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് ആവശ്യത്തിനോ അനിവാര്യമായ സാഹചര്യങ്ങളിലോ അല്ലാതെ അവള്‍ പുറത്തിറങ്ങാന്‍ പാടില്ല. അനേകം പണ്ഡിതന്മാര്‍ പറഞ്ഞതു പോലെ: ഈ പറഞ്ഞതില്‍ -ആവശ്യം, അല്ലെങ്കില്‍ അനിവാര്യത എന്നതില്‍- ഈദ് നിസ്കാരത്തിന് പുറത്തിറങ്ങല്‍ ഉള്‍പ്പെടുകയില്ല. ഇമാം ശൌകാനി (നയ്ലുല്‍ അവ്ത്വാര്‍: 3/343), ശൈഖ് ഇബ്‌നു ഉസൈമീന്‍ തുടങ്ങിയവരുടെയെല്ലാം അഭിപ്രായം ഇപ്രകാരമാണ്.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment