ചോദ്യം: ബിദ്അത്തുകാരുടെ പുസ്തകം വായിക്കുകയും, അവരുടെ സംസാരം കേള്‍ക്കുകയും ചെയ്യാമോ?
ഉത്തരം: ബിദ്അത്തുകാരുടെ ഗ്രന്ഥങ്ങള്‍ വായിക്കലോ, അവരുടെ പ്രസംഗങ്ങളുടെ കേസറ്റുകള്‍ കേള്‍ക്കുന്നതോ അനുവദനീയമല്ല. എന്നാല്‍, അവര്‍ക്ക് മറുപടി പറയാനും അവരുടെ വഴികേടുകള്‍ വിശദമാക്കാനും ഉദ്ദേശിക്കുന്നവര്‍ക്ക് അത് കേള്‍ക്കുകയും വായിക്കുകയും ചെയ്യാം.
എന്നാല്‍ തുടക്കക്കാരായ മതവിദ്യാര്‍ഥികളും, സാധാരണക്കാരും, കേവല വായനക്ക് വേണ്ടി വായിക്കുന്നവരുമൊന്നും ഇത്തരം പുസ്തകങ്ങള്‍ വായിക്കരുത്. കാരണം, അത് ചിലപ്പോള്‍ അവരുടെ ഹൃദയങ്ങളില്‍ സ്വാധീനമുണ്ടാക്കിയേക്കാം. അങ്ങനെ കാര്യങ്ങള്‍ അവന് അവ്യക്തമാവുകയും, ക്രമേണ അതിന്റെ തിന്മ അവനെ ബാധിക്കുകയും ചെയ്തേക്കാം.
അതിനാല്‍ വഴികേടിന്റെ വക്താക്കളുടെ ഗ്രന്ഥങ്ങള്‍ വായിക്കല്‍ അനുവദനീയമല്ല. എന്നാല്‍ പണ്ഡിതന്മാര്ക്കും മറ്റും അവര്‍ക്ക് മറുപടി പറയുന്നതിന് വേണ്ടി അവ കേള്‍ക്കാവുന്നതാണ്.
(അല്‍-അജ്വിബതുല്‍ മുഫീദ അന് അസ്ഇലതില്‍ മനാഹിജില്‍ ജദീദ: 48)