അഥര്‍

قَالَ سُفْيَانُ الثَّوْرِيُّ: «إِذَا أَثْنَى عَلَى الرَّجُلِ جِيرَانُهُ أَجْمَعُونَ فَهُوَ رَجُلُ سُوءٍ» قَالُوا لِسُفْيَانَ كَيْفَ ذَاكَ؟ قَالَ: «يَرَاهُمْ يَعْمَلُونَ بِالمَعَاصِي فَلَا يُغَيِّرُ عَلَيْهِمْ وَيَلْقَاهُمْ بِوَجْهٍ طَلِقٍ»

 അര്‍ഥം

സുഫ്യാന്‍ അസ്സൗരി (رحمه الله) പറഞ്ഞു: “ഒരാളെ അയാളുടെ അയല്‍വാസികളെല്ലാം പുകഴ്ത്തുന്നെങ്കില്‍ അയാള്‍ ഒരു മോശം വ്യക്തിയാണ്.” ചിലര്‍ ചോദിച്ചു: “അതെങ്ങനെ?” അദ്ദേഹം പറഞ്ഞു: “അവര്‍ തിന്മ ചെയ്യുന്നത് കണ്ടിട്ടും അയാള്‍ അവരെ തിരുത്തുന്നില്ല. അവരോട് പ്രസന്നവദനനായി ഇടപഴുകുകയും ചെയ്യുന്നു.” 
(ഹില്‍യതുല്‍ ഔലിയാഅ് വ ത്വബഖതുല്‍ അസ്വ്ഫിയാ: 7/30)

 വിശദീകരണം

الحمد لله، والصلاة والسلام على رسول الله، وعلى آله وصحبه أجمعين، أما بعد:

നന്മ കല്‍പ്പിക്കാതെയും തിന്മ വിരോധിക്കാതെയും ജനങ്ങള്‍ക്കിടയില്‍ മാന്യന്മാരായി ചമഞ്ഞു നടക്കുന്ന ചിലരുണ്ട്. അവരുടെ തനിനിറം വെളിവാക്കുന്ന സുഫ്യാന്‍ അസ്സൗരിയുടെ മഹത്തരമായ ഒരു വാക്കാണിത്. ഇത്തരക്കാരുടെ കണ്ണില്‍ നന്മ കല്‍പ്പിക്കുന്നവരും, തിന്മ വിരോധിക്കുന്നവരും പ്രശ്നക്കാരും, കൂട്ടത്തില്‍ ചേര്‍ക്കാന്‍ പറ്റാത്തവരുമാണ്. എല്ലാവരെയും തൃപ്തിപ്പെടുത്തുകയെന്നതും, ‘നല്ലവന്‍’ എന്ന പേരു കേള്‍പ്പിക്കുകയും ചെയ്യുക; ഇതു മാത്രമാണ് ഇവരുടെ ജീവിതലക്ഷ്യം.

യഥാര്‍ഥത്തില്‍ തിന്മകള്‍ കാണുമ്പോഴെല്ലാം നിര്‍ജീവമായ മനസ്സോടെ ജീവിക്കുന്ന, അതിനോട് യാതൊരു വെറുപ്പും അകല്‍ച്ചയും തോന്നാത്ത ഇത്തരക്കാര്‍ തിന്മ ചെയ്യുന്നവരെക്കാള്‍ കൂടുതല്‍ പ്രശ്നമുള്ളവരോ, അവരെ പോലെ തന്നെയോ ആണ്.

യഹൂദര്‍ക്ക് ശനിയാഴ്ച്ച ദിവസങ്ങളില്‍ മീന്‍ പിടിക്കുന്നത് നിരോധിച്ചപ്പോള്‍ ചില തന്ത്രങ്ങളിലൂടെ അവര്‍ ആ നിയമത്തെ മറികടക്കാന്‍ ശ്രമിച്ചു. അന്നൊരു വിഭാഗം അവരെ എതിര്‍ക്കുകയും, അല്ലാഹുവിന്റെ നിയമം മുറുകെ പിടിക്കണമെന്ന് ഓര്‍മ്മപ്പെടുത്തുകയും ചെയ്തു. എന്നാല്‍ മൂന്നാമതൊരു വിഭാഗം; അവര്‍ ഈ പറഞ്ഞ തിന്മയൊന്നും ചെയ്തില്ലെങ്കിലും അവരെ എതിര്‍ക്കാതെ നിശബ്ദരായി നിലകൊണ്ടു. അല്ലാഹുവിന്റെ ശിക്ഷ തിന്മ ചെയ്തവരെയും, നിശബ്ദത പാലിച്ചവരെയും ഒരുമിച്ചാണ് പിടികൂടിയത്.

ഇന്ന് ഇത്തരക്കാര്‍ ജനങ്ങള്‍ക്കിടയില്‍ വളരെ കൂടുതലാണ്. തിന്മകളിലേക്ക് ജനങ്ങളെ ക്ഷണിക്കുകയും അതിന് പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നവര്‍ സംസാരിക്കുന്ന പിശാചുക്കളാണെങ്കില്‍, ഇത്തരക്കാര്‍ മൗനികളായ പിശാചുക്കളാണെന്ന് ഇബ്‌നുല്‍ ഖയ്യിം -رحمه الله- പറഞ്ഞതെത്ര സത്യം!

തിന്മ വിരോധിക്കാതെ സ്വസ്ഥജീവിതം ആഗ്രഹിക്കുന്ന ഇത്തരക്കാരില്‍ ചിലരുടെയെങ്കിലും ധാരണ തങ്ങളാണ് യഥാര്‍ഥ ഇസ്‌ലാമിന്റെ വക്താക്കളെന്നാണ്. നബി -ﷺ- യുടെ സ്വഭാവ മേന്മകളും, അവിടുത്തെ ഉന്നതമായ പെരുമാറ്റ രീതികളും എടുത്തു പറഞ്ഞ് തങ്ങളുടെ ഭാഗം ന്യായീകരിക്കാനും ഇത്തരക്കാര്‍ വിഫല ശ്രമം നടത്തും.

എന്നാല്‍ നബി -ﷺ- തിന്മ വിരോധിച്ചുവെന്ന ഒരൊറ്റ കാരണം കൊണ്ടു മാത്രം അവിടുത്തെ കള്ളനെന്നും സാഹിറെന്നും ഭ്രാന്തനെന്നുമെല്ലാം വിളിച്ച ഒരു സമൂഹമുണ്ടായിരുന്നു. ഇന്നലെ വരെ ‘അല്‍-അമീന്‍’ (വിശ്വസ്തന്‍) എന്നു വിളിച്ച ഇവരെല്ലാം അതു മാറ്റിപ്പറഞ്ഞത് അവിടുന്ന് തിന്മ വിരോധിച്ചതു കൊണ്ടല്ലാതെ മറ്റെന്തു കൊണ്ടാണ്?! ‘നമ്മുടെ ഐക്യം തകര്‍ത്തവനാണിവനെന്ന്’ അബൂ ജഹ്ല്‍ ആക്ഷേപിച്ചതും ഇക്കാരണം കൊണ്ടു തന്നെ.

ചുരുക്കത്തില്‍, എല്ലാവര്‍ക്കും പ്രിയങ്കരനാവുകയെന്നതല്ല ആവശ്യമായിട്ടുള്ളത്. അല്ലാഹുവിനും റസൂലിനും നډയില്‍ നിലകൊള്ളുന്ന മുഅ്മിനീങ്ങള്‍ക്കുമാണ് നാം പ്രിയങ്കരാകേണ്ടത്. അല്ലാത്തവര്‍ നിന്നെ കടുംപിടുത്തക്കാരനെന്നും, കൂട്ടത്തില്‍ കൂട്ടാന്‍ പറ്റാത്തവനെന്നും, പരുക്കനെന്നുമൊക്കെ വിളിക്കുന്നെങ്കില്‍ സന്തോഷിക്കുക! തിډയ്ക്കും തിډയുടെ വക്താക്കള്‍ക്കും നീ ദേഷ്യമുണ്ടാക്കുന്നുണ്ട്; കുഫ്റിന്റെയും ബിദ്അത്തിന്റെയും വക്താക്കള്‍ക്ക് നിന്നെ കടിച്ചു തിന്നാനുള്ള ഈര്‍ഷ്യമുണ്ട്;

അവരോട് പറയുക:

«وَإِذَا لَقُوكُمْ قَالُوا آمَنَّا وَإِذَا خَلَوْا عَضُّوا عَلَيْكُمُ الْأَنَامِلَ مِنَ الْغَيْظِ قُلْ مُوتُوا بِغَيْظِكُمْ»

“നിങ്ങളുടെ ദേഷ്യം കൊണ്ടു പോയി ചത്തോളൂ!”

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment