നബി -ﷺ- അഖീഖ അറുക്കുന്ന ദിവസം ആളുകളെ ഒരുമിച്ചു കൂട്ടിയതായി ഹദീസുകളില്‍ സ്ഥിരപ്പെട്ടിട്ടില്ല. അതിനാല്‍ ആരെങ്കിലും അത് ഒരു ഇസ്ലാമികമായ സുന്നത്തായി പരിഗണിച്ചു കൊണ്ട് ചെയ്യുന്നുണ്ടെങ്കില്‍ അത് ബിദ്അതാണ് (പുത്തനാചാരമാണ്). എന്നാല്‍ കേവലം സന്തോഷ വേളയില്‍ ഒരുമിച്ചു കൂടുക എന്ന ഉദ്ദേശത്തിലും, അഖീഖയുടെ ഭക്ഷണത്തില്‍ പങ്കു ചേരുക എന്ന ഉദ്ദേശത്തിലും ആണെങ്കില്‍ അത് അനുവദനീയമാണ്. (ഫതാവാ ലജ്ന: 16/121)