ദിക്ർ ചൊല്ലുന്ന വേളകളിലും ഖുർആൻ പാരായണം ചെയ്യുന്നതിന് മുൻപും പല്ലു തേക്കുന്നത് സുന്നത്താണ്. നാല് മദ്ഹബുകളും ഇക്കാര്യത്തിൽ യോജിച്ചിരിക്കുന്നു. [1]
عَنْ عَلِيٍّ رَضِيَ اللَّهُ عَنْهُ أَنَّهُ أَمَرَ بِالسِّوَاكِ، وَقَالَ: قَالَ النَّبِيُّ -ﷺ-: «إِنَّ الْعَبْدَ إِذَا تَسَوَّكَ، ثُمَّ قَامَ يُصَلِّي قَامَ الْمَلَكُ خَلْفَهُ، فَتَسَمَّعَ لِقِرَاءَتِهِ فَيَدْنُو مِنْهُ حَتَّى يَضَعَ فَاهُ عَلَى فِيهِ فَمَا يَخْرُجُ مِنْ فِيهِ شَيْءٌ مِنَ الْقُرْآنِ، إِلَّا صَارَ فِي جَوْفِ الْمَلَكِ، فَطَهِّرُوا أَفْوَاهَكُمْ لِلْقُرْآنِ»
അലി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: “ഒരാൾ പല്ലു തേച്ച ശേഷം നിസ്കരിക്കാൻ ആരംഭിച്ചാൽ അവന്റെ പിറകിലായി ഒരു മലക്ക് നിലയുറപ്പിക്കും. അവന്റെ ഖുർആൻ പാരായണം കേൾക്കാൻ ആ മലക്ക് ശ്രമിച്ചു കൊണ്ടിരിക്കുന്നതാണ്. അങ്ങനെ മലക്ക് അവന്റെ അരികിലേക്ക് ചേർന്നു നിൽക്കുകയും, അവന്റെ ചുണ്ടിന്റെ മേൽ മലക്ക് തന്റെ ചുണ്ട് ചേർത്തു വെക്കുകയും ചെയ്യും. അതോടെ അവന്റെ വായിൽ നിന്ന് പുറത്തു വരുന്നതെല്ലാം മലക്കിന്റെ വായക്കുള്ളിൽ പ്രവേശിക്കാതിരിക്കുകയില്ല. അതിനാൽ നിങ്ങൾ ഖുർആൻ പാരായണത്തിനായി നിങ്ങളുടെ വായ ശുദ്ധീകരിക്കുക.” (മുസ്നദുൽ ബസ്സാർ: 2/214, ശൈഖ് അൽബാനി ഹസൻ എന്ന് വിലയിരുത്തി)
[1] الحنفية: البحر الرائق لابن نجيم (1/21)، حاشية ابن عابدين (1/114).
المالكية: مواهب الجليل للحطاب (1/381)، وينظر: الفواكه الدواني للنفراوي (1/384).
الشافعية: المجموع للنووي (1/273)، وينظر: الحاوي الكبير للماوردي (1/85).
الحنابلة: الإقناع للحجاوي (1/148)، وينظر: الشرح الكبير لشمس الدين ابن قدامة (1/102).