ചോദ്യം: വസ്വാസിനുള്ള ചികിത്സ എന്താണ്?


ഉത്തരം: വസ്വാസിനുള്ള പരിഹാരം അല്ലാഹുവിന് ധാരാളമായി ദിക്ര്‍ ചൊല്ലുകയെന്നതാണ്. അതോടൊപ്പം, അതില്‍ നിന്ന് രക്ഷ ലഭിക്കാന്‍ അല്ലാഹുവിനോട് ആത്മാര്‍ഥമായി പ്രാര്‍ഥിക്കുക.

അതോടൊപ്പം, വസ്വാസ് ഉണ്ടാകുമ്പോള്‍ അത് ശ്രദ്ധിക്കാതെയും, അതിന് ഉത്തരം നല്‍കാതെയും മുന്നോട്ടു പോവുക. മനസ്സില്‍ വസ്വാസ് ഉണ്ടാകുമ്പോള്‍ അതിനെ ബോധപൂര്‍വ്വം തള്ളിക്കളയുക.

ഉദാഹരണത്തിന്; വലിയ അശുദ്ധിയില്‍ നിന്ന് കുളിച്ചു കഴിഞ്ഞതിന് ശേഷം ‘തല ശരിക്കും കഴുകിയിട്ടില്ല’ എന്ന് വസ്വാസ് ഉണ്ടായാല്‍ അതിന് ശ്രദ്ധ കൊടുക്കാതിരിക്കുക. തല കഴുകിയിട്ടുണ്ടെന്ന ഉറപ്പില്‍ മുന്നോട്ട് പോവുക.

ഇപ്രകാരം എല്ലാ ഇബാദതുകളിലും മറ്റു പ്രവര്‍ത്തനങ്ങളിലും വസ്വാസിന് ഉത്തരം നല്‍കാതിരിക്കുക. കാരണം വസ്വാസ് പിശാചില്‍ നിന്നാണ്. അതിനാല്‍; പിശാചില്‍ നിന്ന് അല്ലാഹുവിനോട് ധാരാളമായി ശരണം തേടുക. അവന്‍ അല്ലാഹുവിനെ ഓര്‍ത്താല്‍ മാറിനില്‍ക്കും. അല്ലാഹുവിനെ വിസ്മരിച്ചാലാകട്ടെ; വസ്വാസ് ഉണ്ടാക്കുകയും ചെയ്യും.

(ലജ്നതുദ്ദാഇമ: 2/4849)

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment