ചോദ്യം: വുദുവില്‍ എത്ര തവണ തല തടവണം? തല തടവാന്‍ മറന്നാല്‍ എന്തു ചെയ്യണം?


ഉത്തരം: വുദു എടുക്കുമ്പോള്‍ ഒരു തവണ തല തടവുക എന്നത് നിര്‍ബന്ധമാണ്. ആരെങ്കിലും വുദു എടുത്തപ്പോള്‍ തല തടവാന്‍ മറക്കുകയും, കുറച്ചധികം സമയം കഴിഞ്ഞതിന് ശേഷമാണ് ഓര്‍ക്കുകയും ചെയ്തതെങ്കില്‍ അവന്‍ വുദു വീണ്ടും മടക്കി ചെയ്യണം. കാരണം വുദു തുടര്‍ച്ചയായി ചെയ്യുക എന്നത് നിര്‍ബന്ധമാണ്.

എന്നാല്‍ വുദു എടുക്കുന്നതിന് ഇടയില്‍ തന്നെ -അല്ലെങ്കില്‍ തൊട്ടു ശേഷം തന്നെ- തല തടവാന്‍ മറന്നെന്നത് ഓര്‍മ്മ വന്നാല്‍; അവന്‍ തല തടവുകയും, ശേഷം രണ്ടു കാലുകളും കഴുകുകയും ചെയ്താല്‍ മതി.
(ലജ്നതുദ്ദാഇമ: 5/11255)

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment