ഖദ്വാഉം ഫിദ്യയും

നോമ്പ് ഖദ്വാഅ് വീട്ടുന്നത് വൈകിക്കുമ്പോൾ ശ്രദ്ധിക്കേണ്ട എന്തെങ്കിലുമുണ്ടോ?

റമദാനിലെ നഷ്ടപ്പെട്ട നോമ്പുകൾ പരമാവധി നേരത്തെ നോറ്റു വീട്ടുന്നതാണ് കൂടുതൽ ശ്രേഷ്ഠം. എന്നാൽ അടുത്ത ശഅ്ബാൻ വരെ ഉദ്ദേശിക്കുന്നെങ്കിൽ ഖദ്വാഅ് വൈകിപ്പിക്കാൻ അനുവാദമുണ്ട്. ഇങ്ങനെ നോമ്പ് നോറ്റുവീട്ടുന്നത് വൈകിപ്പിക്കുമ്പോൾ അടുത്ത റമദാനിന് മുൻപ് ഞാൻ നോറ്റു വീട്ടും എന്ന ഉറച്ച തീരുമാനം മനസ്സിൽ സൂക്ഷിക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്. അത്തരമൊരു ശ്രദ്ധ ഇല്ലാതിരിക്കുന്നതോ, അതിനെ കുറിച്ച് മനസ്സിൽ ചിന്തയില്ലാതിരിക്കുന്നതോ തെറ്റാണ്. അതിനാൽ നോമ്പ് നോറ്റു വീട്ടാനുള്ള ഉദ്ദേശമില്ലാതെ ആരെങ്കിലും നോമ്പ് വൈകിപ്പിച്ചാൽ അവൻ തെറ്റുകാരനാണ് എന്ന് ചില പണ്ഡിതന്മാർ ഓർമ്മപ്പെടുത്തിയിട്ടുണ്ട്. (അൽ-ഇഅ്ലാം ബിഫവാഇദ് ഉംദതിൽ അഹ്കാം/ഇബ്നുൽ മുലഖിൻ: 5/289)

عَنْ عَائِشَةَ رَضِيَ اللَّهُ عَنْهَا تَقُولُ: «كَانَ يَكُونُ عَلَيَّ الصَّوْمُ مِنْ رَمَضَانَ، فَمَا أَسْتَطِيعُ أَنْ أَقْضِيَ إِلَّا فِي شَعْبَانَ»، قَالَ يَحْيَى: الشُّغْلُ مِنَ النَّبِيِّ أَوْ بِالنَّبِيِّ -ﷺ-.

ആയിശ -رَضِيَ اللَّهُ عَنْهَا- പറയുന്നു: “റമദാനിലെ നഷ്ടപ്പെട്ട നോമ്പുകൾ എൻ്റെ മേൽ ബാധ്യതയായി നിൽക്കാറുണ്ട്. ശഅ്ബാനിലല്ലാതെ എനിക്കത് നോറ്റുവീട്ടാൻ സാധിക്കാറില്ലായിരുന്നു.” ഹദീഥിൻ്റെ നിവേദകരിൽ പെട്ട യഹ്‌യ പറയുന്നു: നബി -ﷺ- യുടെ കാര്യങ്ങളിൽ വ്യാപൃതയാകുന്നതിനാലായിരുന്നു അത്. (ബുഖാരി: 1950, മുസ്ലിം: 1146)

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

നിങ്ങളുടെ നിര്‍ദേശങ്ങള്‍ പങ്കുവെക്കൂ: