അഖ്ലാനികള്‍

ഒരു ‘ഓട്ടബുദ്ധി’ യായ നിഖാബ്-വിരോധിക്കു മറുപടി

ഇസ്‌ലാമിന്റെ അടിത്തറകളിലൊന്നായ അല്ലാഹുവിന്റെ റസൂലിന്റെ -ﷺ- നിരവധിയനവധി ഹദീഥുകളെ പരിഹസിക്കുകയും, തള്ളിക്കളയുകയും ചെയ്യുന്ന കേരളത്തിലെ ഹദീഥ് നിഷേധികളുടെ, ഒന്നാമത്തെ സ്വഫ്ഫിൽ നിൽക്കുന്ന ഒരാൾ മുസ്‌ലിം സ്ത്രീകൾ മുഖം മറക്കുന്നതിനെ പരിഹസിച്ചു കൊണ്ട് ഒരു കുറിപ്പെഴുതിയത് നിങ്ങളിൽ പലരും കണ്ടിരിക്കുമല്ലോ?

നബി -ﷺ- യുടെ വാക്കുകളെ നിരന്തരം പരിഹസിക്കുന്ന ഇയാൾ നിഖാബിനെ പരിഹസിക്കുന്നതിൽ നമുക്കത്ഭുതമില്ല. പുരോഗമനവാദിയാകാനും, കാഫിറുകളുടെ കൈയ്യടി നേടാനും എന്ത് അൽപത്തരവും വിളിച്ചുപറയുന്ന ഇത്തരം ചപ്പുചവറുകൾ ഇന്നാട്ടിൽ ഒരു പാടെണ്ണമുണ്ടല്ലോ.

അല്ലാഹുവിന്റെ ദീൻ മുറുകെപ്പിടിക്കുന്ന ഏതൊരു സാധാരണക്കാരനും ഇയാളുടെ വിഡ്ഢിത്തം, ആരും മറുപടി എഴുതിയില്ലെങ്കിലും എളുപ്പം മനസിലാകും. എങ്കിലും മുസ്‌ലിംകളുടെ മനസ് കൂടുതൽ സംതൃപ്തമാകാനും, എത്ര വലിയ വിഡ്ഢിയാണിയാൾ എന്ന് എല്ലാവർക്കും മസിലാകാനും, സ്ത്രീകൾ മുഖം മറക്കുന്ന വിഷയത്തിലുള്ള നിരവധി തെളിവുകളിൽ ചിലതു മാത്രം ഇവിടെ വിവരിക്കുന്നു.

وَبِاللَّهِ التَّوْفِيقُ وَلَا حَوْلَ وَلَا قُوَّةَ إِلَّا بِاللَّهِ

അല്ലാഹു പറയുന്നു:

يَا أَيُّهَا النَّبِيُّ قُل لِّأَزْوَاجِكَ وَبَنَاتِكَ وَنِسَاءِ الْمُؤْمِنِينَ يُدْنِينَ عَلَيْهِنَّ مِن جَلَابِيبِهِنَّ ۚ ذَ‌ٰلِكَ أَدْنَىٰ أَن يُعْرَفْنَ فَلَا يُؤْذَيْنَ ۗ وَكَانَ اللَّهُ غَفُورًا رَّحِيمًا ﴿٥٩

“ഓ നബിയേ! താങ്കളുടെ ഭാര്യമാരോടും, പെൺമക്കളോടും മുഅ്മിനുകളായ സ്ത്രീകളോടും പറയുക: അവർ അവരുടെ ജിൽബാബിന്റെ ഭാഗം അവരുടെ ശരീരത്തിലേക്ക് താഴ്ത്തുവാൻ. അതാണ് അവർ [മാന്യരായ സ്ത്രീകളാണെന്ന്] തിരിച്ചറിയപ്പെടുവാനും, അങ്ങനെ അവർ ഉപദ്രവിക്കപ്പെടാതിരിക്കാനും ഏറ്റവും സാധ്യത നൽകുന്ന കാര്യം. അല്ലാഹു غَفُورٌ -അഥവാ ഏറെ പൊറുക്കുന്നവനും- رَحِيمٌ -അഥവാ റഹ്മത്ത് ചൊരിയുന്നവനുമാകുന്നു-.” (അഹ്സാബ്: 59)

ജിൽബാബ് എന്നാൽ ഉള്ളിൽ ധരിച്ചിരിക്കുന്ന വസ്ത്രത്തിനു പുറമെ ധരിക്കുന്ന വസ്ത്രം എന്നാണ് അർഥം. ഉദാഹരണത്തിന് ഉള്ളിൽ മാക്സി ധരിച്ചിട്ടുണ്ടെങ്കിലും, അതിനു മുകളിൽ ഇടുന്ന വസ്ത്രം -അഥവാ പർദ്ദ- ജിൽബാബ് ആണ്.

ഈ ആയത്തിന്റെ തഫ്സീറിൽ മഹാനായ സ്വഹാബി അബ്ദുല്ലാഹിബ്നു അബ്ബാസ് –رَضِيَ اللَّهُ عَنْهُ- പറയുന്നു:

أَمَرَ اللَّهُ نِسَاءَ المُؤْمِنِينَ إِذَا خَرَجْنَ مِنْ بُيُوتِهِنَّ فِي حَاجَةٍ أَنْ يُغَطِّينَ وُجُوهَهُنَّ مِنْ فَوْقِ رُءُوسِهِنَّ بِالجَلَابِيبِ وَيُبْدِينَ عَيْنًا وَاحِدَةً

“അല്ലാഹു ഈമാനുള്ളവരായ സ്ത്രീകളോട് ഈ ആയത്തിലൂടെ കൽപ്പിക്കുന്നു: അവർ വല്ല ആവശ്യത്തിനും വേണ്ടി, അവരുടെ വീട്ടിനു പുറത്തിറങ്ങുകയാണെങ്കിൽ തലക്കു മുകളിലൂടെ വരുന്ന ജിൽബാബ് കൊണ്ട് അവരുടെ മുഖം മറക്കണമെന്ന്. എന്നാൽ ഒരു കണ്ണ് പുറത്തു കാണിക്കാവുന്നതാണ്.” മറ്റു ചില രിവായത്തുകളിൽ രണ്ടു കണ്ണുകൾ പുറത്തു കാട്ടാമെന്ന് വന്നിട്ടുണ്ട്.

നബി -ﷺ- ഖുർആൻ പഠിപ്പിച്ചു കൊടുക്കണേ എന്ന് ഇബ്നു അബ്ബാസിനു വേണ്ടി അല്ലാഹുവിനോട് ദുആ ചെയ്തിട്ടുണ്ട്. ആ സ്വഹാബിയാണ് ഇതു പറയുന്നത്.

മുഖം മറക്കുന്നവരെ ഓട്ടക്കണ്ണ് എന്നു വിളിച്ചു പരിഹസിക്കുന്ന പടു വിഡ്ഢി ഇബ്നു അബ്ബാസ് -ِرَضِيَ اللَّهُ عَنْهُ- നെയും പരിഹസിച്ചേക്കും. റസൂൽ -ﷺ- യുടെ ഹദീഥുകളെ, സ്റ്റേജുകളിലും പേജുകളിലും പരിഹസിക്കുന്ന ഇയാൾക്ക് ഇബ്നു അബ്ബാസിനെ അപമാനിക്കാൻ എന്തു മടിയുണ്ടാകാനാണ്? ഓട്ട വീണിരിക്കുന്നത് ഞങ്ങൾക്കല്ല, ഇയാളുടെ തലച്ചോറിനാണ്.

നിങ്ങൾക്കറിയുമോ, മുഖം മറക്കുന്ന നല്ലവരായ സഹോദരിമാർ മാതൃകയാക്കിയത്, മറ്റാരെയുമല്ല. ഞങ്ങളുടെ ഉമ്മമാരായ നബി -ﷺ- യുടെ പ്രിയ ഭാര്യമാരെയും നല്ലവരായ സ്വഹാബീ വനിതകളെയുമാണ്.

ഇതാ! നമ്മുടെ ഉമ്മയായ ആഇശ –رَضِيَ اللَّهُ عَنْهَا- മുഖം മറച്ചിരുന്നുവെന്ന് അവർ തന്നെ വിവരിക്കുന്നു. മുഖം മറക്കുന്ന സഹോദരിമാരേ, നിങ്ങളുടെ മാതൃക നബി -ﷺ- യുടെ ഈ ലോകത്തിലെയും സ്വർഗത്തിലെയും ഇണയായ, നിങ്ങളുടെ ഉമ്മയാകുന്നു. നിങ്ങൾക്ക് മാതൃകയാക്കാൻ ഇത്തരം ഹദീഥ് നിഷേധികളുടെ നാണമില്ലാത്ത പെണ്ണുങ്ങളെക്കാൾ എന്തുകൊണ്ടും നല്ലത് ഉമ്മുൽ മുഅ്മീനീൻ തന്നെയാണ്.

ആഇശ رَضِيَ اللَّهُ عَنْهَا പറയുന്നു: “നബി-ﷺ-യുടെ കൂടെയുള്ള ഒരു യാത്രയിൽ, ഒരു സ്ഥലത്ത് അവരെല്ലാം വിശ്രമിക്കുകയായിരുന്നു.
ആഇശ –رَضِيَ اللَّهُ عَنْهَا- അവരുടെ പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വ്വഹിക്കുന്നതിനായി പോയപ്പോൾ നബി-ﷺ-യും സ്വഹാബിമാരും അവർ കൂടെയില്ലെന്നത് അറിയാതെ യാത്ര തുടർന്നു. ആഇശ –رَضِيَ اللَّهُ عَنْهَا- ഈ സംഭവം വിവരിക്കുന്നു:

فَتَيَمَّمْتُ مَنْزِلِي الَّذِي كُنْتُ بِهِ، وَظَنَنْتُ أَنَّهُمْ سَيَفْقِدُونِي فَيَرْجِعُونَ إِلَيَّ، فَبَيْنَا أَنَا جَالِسَةٌ فِي مَنْزِلِي غَلَبَتْنِي عَيْنِي فَنِمْتُ، وَكَانَ صَفْوَانُ بْنُ الْمُعَطَّلِ السُّلَمِيُّ ثُمَّ الذَّكْوَانِيُّ مِنْ وَرَاءِ الْجَيْشِ، فَأَصْبَحَ عِنْدَ مَنْزِلِي فَرَأَى سَوَادَ إِنْسَانٍ نَائِمٍ، فَعَرَفَنِي حِينَ رَآنِي، وَكَانَ رَآنِي قَبْلَ الْحِجَابِ، فَاسْتَيْقَظْتُ بِاسْتِرْجَاعِهِ حِينَ عَرَفَنِي، فَخَمَّرْتُ وَجْهِي بِجِلْبَابِي

“ഞാൻ ആ സ്ഥലത്ത് എവിടെയായിരുന്നോ തങ്ങിയിരുന്നത്, അവിടേക്കു തന്നെ മടങ്ങി. അവർ എന്നെ കാണാനില്ലെന്നു മനസിലാക്കിയാൽ അന്വേഷിച്ചു തിരിച്ചുവരുമെന്ന് കരുതി ഞാൻ അവിടെത്തന്നെ കാത്തിരുന്നു. അങ്ങനെയിരിക്കെ, ഉറക്കം എന്റെ കണ്ണുകളെ കീഴ്പ്പെടുത്തി. ഞാനൊന്ന് ഉറങ്ങിപ്പോയി. അപ്പോൾ നബി -ﷺ- യുടെ സംഘത്തിൽ നിന്ന് സ്വഫ്വാൻ ബിൻ മുഅത്ത്വൽ –رَضِيَ اللَّهُ عَنْهُ- അവിടേക്കു വന്നു. അദ്ദേഹം (ദൂരെ നിന്ന്) ഒരു കറുത്ത രൂപം ഉറങ്ങുന്നത് (അഥവാ എന്നെ ) കണ്ടു.

ഹിജാബിന്റെ ആയത്ത് (സ്ത്രീകൾ അന്യപുരുഷന്മാരുടെ മുന്നിൽ പാലിക്കേണ്ട നിയമങ്ങൾ പറയുന്ന ആയത്ത്) അവതരിക്കുന്നതിനു മുമ്പ് അദ്ദേഹം എന്നെ കണ്ടിരുന്നു. അതിനാൽ എന്നെ അദ്ദേഹത്തിന് മനസിലായി. അദ്ദേഹം اسْتِرْجَاع (ഇന്നാലില്ലാഹി) പറഞ്ഞു. അതുകേട്ടപ്പോൾ ഞാൻ ഉണർന്നു. ഉടനെ ഞാൻ ജിൽബാബ് കൊണ്ട് എന്റെ മുഖം മറച്ചു.”

ഇതിനു ശേഷം അദ്ദേഹം ആയിശ -رَضِيَ اللَّهُ عَنْهَا- യെ സുരക്ഷിതയായി മദീനയിലെത്തിച്ചു. അവർ പരസ്പരം ഒരു വാക്ക് സംസാരിക്കുക പോലും ചെയ്തില്ല. എന്നാൽ മുനാഫിഖുകൾ അവരെക്കുറിച്ച് അപവാദം പറഞ്ഞുണ്ടാക്കുകയും, അല്ലാഹു അതിന്റെ സത്യാവസ്ഥ അവന്റെ ആയത്തുകളിലൂടെ തെളിയിക്കുകയും ചെയ്തു.

ഇമാം ബുഖാരിയും, മുസ്ലിമും അടക്കം നിരവധി മുഹദ്ദിസുകൾ രിവായത്ത് ചെയ്തതാണ് ഈ സംഭവം.

ഇതിൽ നോക്കൂ!

നമ്മുടെ ഉമ്മ ആഇശ -رَضِيَ اللَّهُ عَنْهَا- ഉറങ്ങിപ്പോയപ്പോൾ അവരുടെ മുഖം വെളിപ്പെട്ടു. എന്നാൽ സ്വഫ്വാന്‍ -رَضِيَ اللَّهُ عَنْهُ- നെ കണ്ട ഉടനെ അവർ മുഖം മറക്കുകയുണ്ടായി.

ഈ സംഭവമാണ് ഈ ഹദീഥ് നിഷേധി ഇപ്പോൾ മുഖം മറക്കുന്ന പെണ്ണുങ്ങളെ പരിഹസിക്കാൻ തെളിവായി കൊണ്ടു വന്നിരിക്കുന്നത്. ഇയാളെങ്ങാനും അന്ന് ജീവിച്ചിരിപ്പുണ്ടെങ്കിൽ, നമ്മുടെ ഉമ്മയെ ഓട്ടക്കണ്ണ് എന്നു വിളിച്ചു പരിഹസിച്ചേനേ.

സ്വന്തം ബുദ്ധിയെ ഇലാഹാക്കിയ ഈ ജാഹിലിന്റെ രണ്ടു കണ്ണുകളും പൊട്ടിപ്പോയിരിക്കുന്നു. അതുകൊണ്ടാണ് നമ്മുടെ ഉമ്മയെ മാതൃകയാക്കി മുഖം മറക്കുന്ന നല്ലവരായ സഹോദരിമാരുടെയും, അവരുടെ പുരുഷന്മാരുടെയും നേരെ ഇയാൾ കുതിരകയറുന്നത്.

പിന്നെ ഞങ്ങളുടെ സ്ത്രീകൾ എങ്ങനെ നടക്കണമെന്നാണ് നിങ്ങൾ പറയുന്നത്.

ഔറത്ത് മറക്കാതെ, ആണുങ്ങളുടെ കൂടെ സ്റ്റേജിലിരിക്കുന്ന, അവർക്കു മുന്നിൽ കിളിനാദത്തിൽ പ്രസംഗിക്കുന്ന, തെരുവുകളിൽ മുദ്രാവാക്യം വിളിച്ചു പോകുന്ന നിങ്ങളുടെയും നിങ്ങളുടെ സംബന്ധക്കാരുടെയും പെണ്ണുങ്ങളെപ്പോലെ ഞങ്ങളുടെ സ്ത്രീകൾ നടക്കണമെന്നാണോ നിങ്ങൾ ആഗ്രഹിക്കുന്നത്? ബുദ്ധിപൂജകരേ… ആ പൂതി മനസിലിരിക്കട്ടെ,

ചോദിക്കട്ടെ, ഇമാം ബുഖാരിയുടെ സ്വഹീഹിലെ ഈ സംഭവമുദ്ദരിക്കാൻ നിങ്ങൾക്കെന്ത് അവകാശമാണുള്ളത്?

ഇമാം ബുഖാരിയുടെ പേരുച്ചരിക്കാൻ പോലും നിങ്ങൾക്ക് യോഗ്യതയില്ല.

സ്വഹീഹുൽ ബുഖാരിയിലെ നിരവധിയനവധി ഹദീഥുകളെ, നിങ്ങളുടെ മന്ദബുദ്ധിക്ക് യോജിക്കുന്നില്ലെന്ന കാരണം പറഞ്ഞ് വലിച്ചെറിയുന്ന നിങ്ങളാണോ ഞങ്ങളെ ഹദീഥു പഠിപ്പിക്കുന്നത്?

ഇനിയും നിരവധി തെളിവുകൾ ഈ വിഷയത്തിലുണ്ട്.

എന്നാൽ ചില പണ്ഡിതന്മാർ പറഞ്ഞിട്ടുള്ളത് എത്ര സത്യമാണ്.!!

طَالِبُ الحَقِّ يَكْفِيهِ دَلِيلٌ، وَصَاحِبُ الهَوَى لَا يَكْفِيهِ أَلْفُ دَلِيلٍ

“സത്യാന്വേഷിക്ക് ഒരൊറ്റ തെളിവ് ധാരാളമാണ്. എന്നാൽ തന്നിഷ്ടക്കാരന് ആയിരം തെളിവു കൊടുത്താലും കാര്യമില്ല.”

പിന്നെ മുഖം തുറന്നിടാതെ, മറ്റൊരു വഴിയുമില്ലാതെ വരുന്ന അപൂർവം സന്ദർഭങ്ങളിൽ എന്തു ചെയ്യണമെന്ന് ഞങ്ങൾക്കും ഞങ്ങളുടെ സ്ത്രീകൾക്കും നന്നായറിയാം. അത് ഇത്തരം വഴികെട്ടവരിൽ നിന്ന് പഠിക്കേണ്ട ഗതികേട് ഞങ്ങൾക്കില്ല. ഇസ്‌ലാമിലെ പൊതുവായ നിയമങ്ങളെയും, അത്യാവശ്യങ്ങളിൽ അത്യാവശ്യമായ ചില സാഹചര്യങ്ങളിലെ ഇളവുകളെയും തമ്മിൽ കൂട്ടിക്കുഴച്ചുള്ള നിങ്ങളുടെ ഈ കളിയുണ്ടല്ലോ, അത് ഞങ്ങളോടു വേണ്ട. ബുദ്ധിയും തലച്ചോറും, നിങ്ങൾക്കു പണയം വെച്ച അണികളാരെങ്കിലുമുണ്ടെങ്കിൽ അവരോടു മതി.

അല്ലാഹുവിന്റെ ദീനിലെ നിയമങ്ങളെ പരസ്യമായി പുച്ഛിക്കുന്നവർക്ക് ഇഹലോകത്തും പരലോകത്തും നിന്ദ്യമായ ശിക്ഷ വരുന്നത് അവർ കാത്തിരുന്നു കൊള്ളട്ടെ.

തന്റെ മുഖസൗന്ദര്യം അന്യപുരുഷന്മാർ കാണേണ്ടെന്ന് കരുതി മറച്ച പെണ്ണുങ്ങളെക്കണ്ടാൽ വിറളി പിടിക്കുന്നവരേ…

ഇസ്‌ലാമിലെ നിയമങ്ങളെ പുച്ഛിക്കുന്നവരേ…

അതിനു വേണ്ടി സാങ്കൽപ്പിക കഥകൾ മെനയുന്നവരേ…

അല്ലാഹു നിങ്ങളുടെ രോഗമെന്താണെന്ന് ഞങ്ങൾക്കു പറഞ്ഞു തന്നിട്ടുണ്ട്. അതിന്റെ പേര് നിഫാഖ് എന്നാണ്.

ഞങ്ങളുടെ പെണ്ണുങ്ങളുടെ സൗന്ദര്യം കണ്ടാസ്വദിക്കാൻ കഴിയാത്തതിനാൽ നിങ്ങൾക്കുണ്ടാകുന്ന വിറളിയുണ്ടല്ലോ…

ആ മനോരോഗത്താൽ നിങ്ങൾ എഴുതിവിടുന്ന വിദ്വേഷം നിറഞ്ഞ മാലിന്യക്കുറിപ്പുകളുണ്ടല്ലോ ….

അല്ലാഹു പറഞ്ഞ മറുപടിയേ ഞങ്ങൾക്കു പറയാനുള്ളൂ.

مُوتُوا بِغَيْظِكُمْ

“നിങ്ങളുടെ വിദ്വേഷവും കൊണ്ടുപോയി മരിച്ചോളൂ” എന്ന്.

അല്ലാഹു ഇത്തരം വൃത്തികെട്ടവരിൽ നിന്ന് ഈ ഉമ്മത്തിനെ കാത്തുരക്ഷിക്കട്ടെ.

أَسْأَلُ اللَّهَ تَعَالَى أَنْ يُوَفِّقَنَا لِمَا يُحِبُّهُ وَيَرْضَاهُ وَأَنْ يَجْمَعَنَا فِي جَنَّتِهِ

وَصَلَّى اللَّهُ وَسَلَّمَ عَلَى نَبِيِّنَا مُحَمَّدٍ وَآلِهِ وَصَحْبِهِ أَجْمَعِينَ

كَتَبَهُ: نِيَافُ بْنُ خَالِدٍ -وَفَقَّهُ اللَّهُ تَعَالَى-

٩ ذو القعدة ١٤٣٨

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

3 Comments

നിങ്ങളുടെ നിര്‍ദേശങ്ങള്‍ പങ്കുവെക്കൂ:

%d bloggers like this: