മതപഠനം - സകൂളിംഗ് - വിദ്യാഭ്യാസം

ഇസ്ലാമിന് വിരുദ്ധമായ ചോദ്യം പരീക്ഷയില്‍ വന്നാല്‍ എന്തു ചെയ്യണം?

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - പ്രചരിപ്പിക്കുക:

ചോദ്യം: അല്ലാഹുവിന്‍റെ ദീന്‍ പഠിക്കണമെന്ന ആഗ്രഹത്തോടെ ഖുര്‍ആന്‍ പാരായണം പഠിപ്പിക്കുന്ന ഒരു സ്ഥാപനത്തില്‍ ഞാന്‍ ചേര്‍ന്നു. അവിടെ പഠിപ്പിക്കപ്പെടുന്നത് അശ്അരീ അഖീദയാണെന്ന് പിന്നീടാണ് എനിക്ക് മനസ്സിലായത്. പരീക്ഷയുടെ സന്ദര്‍ഭത്തില്‍ അല്ലാഹു അര്‍ശില്‍ ആരോഹിതനായതിനെ കുറിച്ചും മറ്റും ചോദിക്കപ്പെട്ടാല്‍ ഞാന്‍ എന്താണ് ചെയ്യേണ്ടത്? അവര്‍ തെറ്റായ വ്യാഖ്യാനങ്ങളാണ് അതിന് നല്‍കുന്നത്? അത് തെറ്റാണെന്ന് അറിഞ്ഞതിന് ശേഷവും അവര്‍ ഉദ്ദേശിക്കുന്ന മറുപടി എഴുതിയാല്‍ ഞാന്‍ തെറ്റുകാരനാകുമോ? എന്നാല്‍ എനിക്കറിയാവുന്ന ശരി ഞാന്‍ പരീക്ഷയില്‍ എഴുതിയാല്‍ തോല്‍ക്കുകയും ചെയ്യും.


ഉത്തരം: ഉത്തരം എഴുതുമ്പോള്‍ അശ്അരികളുടെ അഖീദ എന്താണെന്ന് നീ ആദ്യം എഴുതുക. അതിന് ശേഷം സത്യം ഈ പറഞ്ഞതിന് വിരുദ്ധമാണെന്ന് തെളിവുകളുടെ അടിസ്ഥാനത്തില്‍ വിശദീകരിക്കുക. ഇപ്രകാരം ചെയ്താല്‍ അല്ലാഹുവിങ്കല്‍ നിന്‍റെ ബാധ്യത ഒഴിവാകും.

(ഫതാവാ ലജ്നതിദ്ദാഇമ: 12/206)

About the author

അബ്ദുല്‍ മുഹ്സിന്‍ ഐദീദ്

4 Comments

 • الحمد لله
  വളരെ ഉപകാരപ്രദമായ അറിവുകൾ. ഫത്‌വകളുടെ മലയാളത്തോടൊപ്പം അറബി കൂടി ഉൾപ്പെടുത്തിയാൽ കൂടുതൽ ഉപകാരപ്രദമായേനെ إن شاء الله
  بارك الله فيك
  جزاك الله خيرا

  • وأنتم فبارك الله فيكم

   جزاكم الله خيرا

 • Keralathil free mixing muslimkalkidayil innu sarvasadharanamanu..matha sangadanakal polum ithinethire shakthamayi rangathu varunnilla..mathramalla matha sangadanakal nadathunna schoolukalum collegukalum mixed aanu..bodavalkaranavum badal samvidhanangalum athyavashyamanu innu…

 • ما شاء الله .
  .بارك الله فيك يا أخي
  .الجواب هو طيب جدا .والحمد لله

Leave a Reply

%d bloggers like this: