ഭയവും പ്രതീക്ഷയും
“ഫാതിഹയുടെ തുടക്കത്തില്‍ അല്ലാഹു അവനെ വിശേഷിപ്പിച്ചത് ‘റബ്ബുല്‍ ആലമീന്‍’ എന്നാണ്. ലോകങ്ങളുടെ രക്ഷിതാവ്! എന്നാല്‍ തൊട്ടു ശേഷം അവന് സ്വന്തത്തെ കുറിച്ച് പറഞ്ഞു: ‘റഹ്മാന്’, ‘റഹീം’. അനന്തമായ കാരുണ്യമുള്ളവന്‍. ഒട്ടേറെ കരുണ ചൊരിയുന്നവന്‍.
ആദ്യത്തേത് ഭയപ്പെടുത്തുന്നു. മനസ്സിനെ വിറ കൊള്ളിക്കുന്നു.
രണ്ടാമത്തേത് പ്രതീക്ഷയും സമാധാനവും നല്കുന്നു.
വിരുദ്ധങ്ങളായ വികാരങ്ങളുടെ കൂടിച്ചേരല്‍!
ഒരു മുഅമിനിന്റെ ഖല്ബാണത്! അതില്‍ ഭയമുണ്ട്. ഒപ്പം പ്രതീക്ഷയും.
ഒന്നവനെ തിന്മകളില് നിന്ന് അകറ്റി നിര്‍ത്തുന്നു.
മറ്റൊന്ന് നന്മകളില് മുന്നേറാന്‍ അവനെ സഹായിക്കുന്നു.
– ജാമിഉല്‍ അഹ്കാം/ഖുര്‍തുബി: 1/139.
#തദബ്ബുര്‍ #ഫാതിഹ