ഏറ്റവും മഹത്തരം!
ഖുര്‍ആനിലെ ഏറ്റവും മഹത്തരമായ സൂറത്ത് എന്ന് നബി -ﷺ- വിശേഷിപ്പിച്ചത് ഫാതിഹയെ ആണ്. ‘ഏറ്റവും മഹത്തരമായ സൂറത്ത്’ എന്നു പറയുമ്പോള്‍ അതിന്റെ വ്യാപ്തി എന്താണെന്ന് നീ ചിന്തിച്ചിട്ടുണ്ടോ?
ഖുര്‍ആന്‍ തന്നെ അതിമഹത്തരമാണ്. കാരണം നിന്നെയും എന്നെയും എല്ലാ മനുഷ്യരെയും സൃഷ്ടിച്ചവനായ, ലോകങ്ങളുടെ രക്ഷിതാവായ അല്ലാഹുവിന്റെ സംസാരമാണ് അത്. -ചിന്തിച്ചു നോക്കൂ-! അല്ലാഹുവിന്റെ സംസാരമാണ് ഇത്.
ഓരോ വ്യക്തികളുടെയും പദവികളും സ്ഥാനങ്ങളും വര്‍ദ്ധിക്കുമ്പോള്‍ അവരുടെ വാക്കുകള്‍ക്ക് ഗൌരവവും പ്രാധാന്യവും വര്‍ദ്ധിക്കും. പ്രജകളുടെ സംസാരം പോലെയല്ല രാജാവിന്റെ സംസാരം. മകന്റെ സംസാരം പോലെയല്ല പിതാവിന്റെ സംസാരം. അങ്ങനെയങ്ങനെ…
എന്നാല്‍ ഖുര്‍ആനോ?! രാജാക്കന്മാരുടെ രാജാവിന്റെ, പ്രപഞ്ചങ്ങളുടെ രക്ഷിതാവിന്റെ, നമ്മെയും സര്‍വ്വതിനെയും സൃഷ്ടിച്ച അല്ലാഹുവിന്റെ സംസാരമാണ്. അതിന്റെ ഗാംഭീര്യവും പ്രാധാന്യവും എത്ര മാത്രമായിരിക്കും?!
ആ മഹത്തരമായ വാക്കുകള്‍ അടങ്ങുന്ന ഖുര്‍ആനിലെ ധാരാളക്കണക്കിനു അദ്ധ്യായങ്ങളില്‍ ഏറ്റവും മഹത്തരമായത് ഫാതിഹയാണ്. അപ്പോള്‍ ലോകത്ത് നടക്കുന്ന സംസാരങ്ങളില്‍ ഏറ്റവും ശ്രേഷ്ഠമായ സംസാരം ഫാതിഹയാണ്.
നിസ്കാരത്തില്‍ നീ ഈ സൂറത്ത് പാരായണം ചെയ്യുമ്പോഴെല്ലാം ലോകത്ത് പറയപ്പെട്ടതില്‍ വെച്ച് ഏറ്റവും മഹത്തരമായ -അല്ലാഹുവിന് അങ്ങേയറ്റം- ഇഷ്ടമായ വാക്കുകളാണ് നീ പാരായണം ചെയ്തു കൊണ്ടിരിക്കുന്നത്.
അപ്പോള്‍ -സഹോദരാ!- നീ ചിന്തിച്ചിട്ടുണ്ടോ?!
ഈ സൂറത്ത് കൃത്യമായി -തെറ്റാതെ പാരായണം ചെയ്യാന്‍ പറ്റാത്തവരുടെ- അവസ്ഥയെന്താണ്?!
അത് അല്ലാഹു ഇഷ്ടപ്പെടുന്നത് പോലെ -അവന്റെ റസൂല്‍ -ﷺ- പാരായണം ചെയ്തു കേള്‍പ്പിച്ചത് പോലെ- പാരായണം ചെയ്യാന്‍ കഴിയാത്തവര്‍ എത്ര വലിയ അന്ധകാരത്തിലാണ്?
അതിലെ വാക്കുകളുടെ അര്‍ഥം മനസ്സിലാക്കാത്തവര്‍ ചെയ്യുന്ന തെറ്റിന്റെ ഗൌരവം എന്തു മാത്രമാണ്?!
അതില്‍ അടങ്ങിയിട്ടുള്ള ആശയങ്ങള്‍ ഗ്രഹിക്കാത്തവര്‍ കഴിഞ്ഞു കൂടുന്നത് എത്ര വലിയ അജ്ഞതയിലാണ്?!
അതിനെക്കാള്‍ ഗുരുതരമായത്;
നിസ്കാരങ്ങളില്‍ ഈ ആയത്തുകള്‍ പാരായണം ചെയ്തതിന് ശേഷം -തൊട്ടുടനെ- അതിന് വിപരീതം പ്രവര്‍ത്തിക്കുന്നവരുടെ കാര്യമെന്താണ്?
നിന്റെ നാട്ടിലെ രാജാവ് -അല്ലെങ്കില്‍ നിന്റെ കമ്പനിയിലെ മാനേജര്‍- ഒരു കുറിപ്പ് നിന്റെ കയ്യില്‍ തരികയും, അത് വളരെ പ്രാധാന്യവും ഗൌരവവും ഉള്ളതാണെന്ന് അറിയിക്കുകയും ചെയ്‌താല്‍ എത്ര ശ്രദ്ധയോടെയായിരിക്കും അതിലെ ഓരോ വാക്കുകളും നീ വായിക്കുക?
അതിലെ ഓരോ വരികളും മനസ്സിലാക്കാന്‍ നീ എന്തു മാത്രം പ്രയാസങ്ങള്‍ സഹിക്കും? നിനക്ക് മനസ്സിലായില്ലെങ്കില്‍ ആരോടെല്ലാം ചോദിച്ചു മനസ്സിലാക്കാന്‍ ശ്രമിക്കും?
അപ്പോള്‍ നിന്റെ റബ്ബിന്റെ സംസാരങ്ങളില്‍ ഏറ്റവും മഹത്തരമായ, അതിന്റെ പ്രാരംഭമായ ഫാതിഹയോ?!
അതെങ്ങനെയായിരിക്കണം നീ മനസ്സിലാക്കേണ്ടിയിരിക്കുക?
എപ്രകാരമായിരിക്കണം നീ അതിന് പ്രാധാന്യം കല്‍പ്പിക്കേണ്ടിയിരിക്കുക?!
ചിന്തിക്കുക!
وعليكم السلام ورحمة الله وبركاته
بين الحمد والثناءِ فرقٌ، ولهذا يقولُ الله عزَّ وجلَّ: (حمدني عَبدي) ثم يقول: (أَثنَى عليَّ عَبدي) فالثناءُ تكريرُ الحمد وتثنيتُه – قاله ابن القيم وابن رجب وأقره الكثيرون
ഹംദ്: സ്തുതി. ഹംദ് ആവര്‍ത്തിക്കപ്പെട്ടാല്‍ അതിന് ഥനാ എന്നു പറയും.
വല്ലാഹു അഅലം.
വ ഫീകും ബാറകല്ലാഹ്.
السلام عليكم ورحمة الله
Is the meaning for اثنى علي عبدي given in this true? Please clarify
بارك الله فيكم