പെരുന്നാളിന്റെ ദിവസം ശ്രദ്ധിക്കാവുന്ന ചില സുന്നത്തുകൾ താഴെ പറയുന്നവയാണ്.

1- നടന്നു കൊണ്ട് പോവുകയും വരികയും ചെയ്യുക.

2- തക്ബീര്‍ ചൊല്ലി കൊണ്ട് പോവുക.

3- മുസ്വല്ലയിലേക്ക് ഒരു വഴിയിലൂടെ പോവുകയും മറ്റൊരു വഴിയിലൂടെ തിരിച്ചു വരികയും ചെയ്യുക.

4- സുബ്ഹി നിസ്കാരം കഴിഞ്ഞാല്‍ നേരത്തെ പോവുക.

5- വഴിയില്‍ കാണുന്നവരോട് സലാം പറയുക.

6- കുടുംബങ്ങളെയും പരിചയക്കാരെയും സന്ദര്‍ശിക്കുക.

7- മുസ്‌ലിമീങ്ങള്‍ക്ക് സന്തോഷം പകരുക.

8- നിഷിദ്ധമായവയില്‍ നിന്ന് കണ്ണുകള്‍ താഴ്ത്തുക.

9- വഴിയില്‍ തടസ്സമുണ്ടെങ്കില്‍ നീക്കം ചെയ്യുക.

10- നന്മ കല്‍പ്പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുക.

11- പ്രസന്നവദനനായി ജനങ്ങളെ അഭിമുഖീകരിക്കുക.

സാഹചര്യവും സന്ദര്‍ഭവും അനുസരിച്ച് ഒരു മുസ്‌ലിമിന് ചെയ്യാവുന്ന മറ്റു സുന്നത്തുകളും മുസ്വല്ലയിലേക്കുള്ള അവന്റെ നടത്തില്‍ ശ്രദ്ധിക്കാം.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment