ശിര്‍ക്ക് കഴിഞ്ഞാല്‍ ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം അവനെ ബാധിച്ചേക്കാവുന്ന ഏറ്റവും വലിയ ഫിത്‌ന -കുഴപ്പം- അവന്‍ ബിദ്അത്തുകളില്‍ അകപ്പെടുക എന്നതാണ്. നബി -ﷺ- വളരെ ശക്തമായി മുസ്‌ലിം ഉമ്മത്തിനെ താക്കീത് ചെയ്ത തിന്മകളില്‍ ഒന്നാണ് ബിദ്അത്തുകള്‍.

عَنْ جَابِرِ بْنِ عَبْدِ اللَّهِ قَالَ كَانَ رَسُولُ اللَّهِ -ﷺ- إِذَا خَطَبَ احْمَرَّتْ عَيْنَاهُ وَعَلاَ صَوْتُهُ وَاشْتَدَّ غَضَبُهُ حَتَّى كَأَنَّهُ مُنْذِرُ جَيْشٍ يَقُولُ «أَمَّا بَعْدُ؛ فَإِنَّ خَيْرَ الْحَدِيثِ كِتَابُ اللَّهِ وَخَيْرُ الْهُدَى هُدَى مُحَمَّدٍ وَشَرُّ الأُمُورِ مُحْدَثَاتُهَا وَكُلُّ بِدْعَةٍ ضَلاَلَةٌ »

ജാബിര്‍ ബ്നു അബ്ദില്ല -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പ്രസംഗിക്കുമ്പോള്‍ അദ്ദേഹത്തിന്റെ കണ്ണുകള്‍ ചുവക്കും, ശബ്ദം ഉയരും, രോഷം പ്രകടമാകും – ഒരു സേനാനായകനെ പോലെ. അവിടുന്ന് പറയാറുണ്ട്: “നിശ്ചയം! ഏറ്റവും നല്ല സംസാരം അല്ലാഹുവിന്റെ ഗ്രന്ഥമാണ്. ഏറ്റവും നല്ല മാര്‍ഗം മുഹമ്മദ്-ﷺ-യുടെ മാര്‍ഗമാണ്. കാര്യങ്ങളില്‍ ഏറ്റവും മോശം പുതുതായി ഉണ്ടാക്കപ്പെട്ടതാണ്. എല്ലാ ബിദ്അത്തുകളും വഴികേടുകളാണ്.” (മുസ്‌ലിം)

നബി -ﷺ- അവിടുത്തെ അന്തിമവസ്വിയ്യത്തില്‍ പ്രാധാന്യപൂര്‍വ്വം ബിദ്അത്തുകളുടെ ആധിക്യത്തെ സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കുകയും, ബിദ്അത്തുകളെയും അതിന്റെ വക്താക്കളെയും ആക്ഷേപിക്കുകയും ചെയ്തു.

عَنِ العِرْبَاضِ : صَلَّى بِنَا رَسُولُ اللَّهِ -ﷺ- ذَاتَ يَوْمٍ ثُمَّ أَقْبَلَ عَلَيْنَا فَوَعَظَنَا مَوْعِظَةً بَلِيغَةً ذَرَفَتْ مِنْهَا الْعُيُونُ وَوَجِلَتْ مِنْهَا الْقُلُوبُ فَقَالَ قَائِلٌ يَا رَسُولَ اللَّهِ كَأَنَّ هَذِهِ مَوْعِظَةُ مُوَدِّعٍ فَمَاذَا تَعْهَدُ إِلَيْنَا فَقَالَ « أُوصِيكُمْ بِتَقْوَى اللَّهِ وَالسَّمْعِ وَالطَّاعَةِ وَإِنْ عَبْدًا حَبْشِيًّا فَإِنَّهُ مَنْ يَعِشْ مِنْكُمْ بَعْدِى فَسَيَرَى اخْتِلاَفًا كَثِيرًا فَعَلَيْكُمْ بِسُنَّتِى وَسُنَّةِ الْخُلَفَاءِ الْمَهْدِيِّينَ الرَّاشِدِينَ تَمَسَّكُوا بِهَا وَعَضُّوا عَلَيْهَا بِالنَّوَاجِذِ وَإِيَّاكُمْ وَمُحْدَثَاتِ الأُمُورِ فَإِنَّ كُلَّ مُحْدَثَةٍ بِدْعَةٌ وَكُلَّ بِدْعَةٍ ضَلاَلَةٌ »

ഇര്‍ബാളുബ്നു സാരിയ നിവേദനം: നബി -ﷺ- ഞങ്ങള്‍ക്ക് ഇമാമായി നിന്ന് കൊണ്ട് ഒരു ദിവസം നമസ്കരിച്ചു. ശേഷം ഞങ്ങളുടെ നേര്‍ക്ക് തിരിഞ്ഞു നിന്ന് അദ്ദേഹം മനസ്സുകളെ ആഴത്തില്‍ സ്വാധീനിക്കുന്ന ഒരു പ്രഭാഷണം നടത്തി. (അത് കേട്ടപ്പോള്‍) ഹൃദയങ്ങള്‍ കിടുങ്ങിവിറച്ചു. കണ്ണുകള്‍ ഈറനണിഞ്ഞു.

ഒരാള്‍ പറഞ്ഞു : “അല്ലാഹുവിന്റെ ദൂതരേ! ഒരു യാത്രപറച്ചില്‍ പോലെ ഞങ്ങള്‍ക്ക് ഇത് അനുഭവപ്പെടുന്നല്ലോ? അതിനാല്‍ ഞങ്ങള്‍ക്ക് വസ്വിയ്യത്ത് നല്‍കുക.”

നബി -ﷺ- പറഞ്ഞു : “അല്ലാഹുവിനെ സൂക്ഷിക്കണമെന്ന് ഞാന്‍ നിങ്ങളോട് വസ്വിയ്യത്ത് ചെയ്യുന്നു. നിങ്ങളുടെ നേതാവ് അബ്സീനിയക്കാരനായ അടിമയാണെങ്കിലും കേള്‍ക്കുക; അനുസരിക്കുക. എനിക്കു ശേഷം ജീവിക്കുന്നവര്‍ തീര്‍ച്ചയായും ധാരാളക്കണക്കിന് അഭിപ്രായവ്യത്യാസങ്ങള്‍ കാണുക തന്നെ ചെയ്യും. അപ്പോള്‍ നിങ്ങള്‍ എന്റെ ചര്യയെയും ഖുലഫാഉറാഷിദുകളുടെ ചര്യയെയും സ്വീകരിക്കുക. നിങ്ങള്‍ അതിനെ മുറുകെ പിടിക്കുക. അണപ്പല്ലുകള്‍ കൊണ്ടവ കടിച്ചു പിടിച്ചു കൊള്ളുക.

പുതു നിര്‍മ്മിതികളെ സൂക്ഷിക്കുക. അവയെല്ലാം ബിദ്അത്തുകളാണ്. എല്ലാ ബിദ്അത്തുകളും വഴികേടുകളാണ്.” (അബൂ ദാവൂദ്)

عَنْ عَائِشَةَ أَنَّ رَسُولَ اللَّهِ -ﷺ- قَالَ « مَنْ عَمِلَ عَمَلاً لَيْسَ عَلَيْهِ أَمْرُنَا فَهُوَ رَدٌّ » وَفِي رِوَايَةِ مُسْلِمٍ « مَنْ أَحْدَثَ فِى أَمْرِنَا هَذَا مَا لَيْسَ مِنْهُ فَهُوَ رَدٌّ »

ആയിശ -رَضِيَ اللَّهُ عَنْهَا- നിവേദനം: നബി -ﷺ- പറഞ്ഞു : “ആരെങ്കിലും നമ്മുടെ കല്‍പ്പനയില്ലാത്ത ഒരു പ്രവര്‍ത്തനം ചെയ്താല്‍ അത് തള്ളപ്പെടേണ്ടതാണ്.” (ബുഖാരി)

മുസ്‌ലിമിന്റെ നിവേദനത്തില്‍ ഇപ്രകാരം വന്നിട്ടുണ്ട്: “ആരെങ്കില്‍ നമ്മുടെ ഈ കാര്യത്തില്‍ (മതത്തില്‍) പുതുതായ കാര്യം നിര്‍മ്മിച്ചാല്‍ അത് മതത്തില്‍ പെട്ടതല്ല; തള്ളപ്പെടേണ്ടതാണ്.” (മുസ്‌ലിം)

عَنْ أَنَسِ بْنِ مَالِكٍ قَالَ قَالَ رَسُولُ اللَّهِ -ﷺ- «إِنَّ اللَّهَ حَجَبَ التَّوْبَةَ عَنْ كُلِّ صَاحِبِ بِدْعَةٍ حَتَّى يَدَعَ بِدْعَتَهُ»

അനസുബ്നു മാലിക് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: “എല്ലാ ബിദ്അത്തിന്റെ ആളുകളുടെയും പശ്ചാത്താപം (തൗബ) അല്ലാഹു തടഞ്ഞു വെച്ചിരിക്കുന്നു; അവന്‍ തന്റെ ബിദ്അത്ത് ഒഴിവാക്കുന്നതു വരെ.” (ത്വബ്റാനി)

നബി-ﷺ-യുടെ ദീനിനെ മുറുകെ പിടിച്ച സ്വഹാബികളും അവര്‍ക്ക് ശഷം വന്ന സച്ചരിതരായ സലഫുകളും ബിദ്അത്തുകളോടുള്ള രോഷം പ്രകടമാക്കി.

عَنْ عَبْدِ اللَّهِ بْنِ مَسْعُودٍ أَنَّهُ قَالَ: «اتَّبِعُوا آثَارَنَا وَلَا تَبْتَدِعُوا; فَقَدْ كُفِيتُمْ»

ഇബ്‌നു മസ്ഊദ് -رَضِيَ اللَّهُ عَنْهُ- പറഞ്ഞു : “നിങ്ങള്‍ ഞങ്ങളുടെ കാല്‍പ്പാടുകള്‍ പിന്തുടരുക. നിങ്ങള്‍ ബിദ്അത്തുകള്‍ നിര്‍മ്മിക്കരുത്. (ഞങ്ങളുടെ പാത തന്നെ) നിങ്ങള്‍ക്ക് മതിയായതാണ്.”

സലഫുകളുടെ കാലഘട്ടത്തില്‍ തന്നെ -ഇക്കാലഘട്ടത്തില്‍ ഉള്ളത് പോലെയല്ലെങ്കിലും- ബിദ്അത്തുകള്‍ വ്യാപകമായി പ്രചരിക്കുകയും, ജനങ്ങള്‍ക്കിടയില്‍ സ്വാധീനം നേടുകയും ചെയ്തിരുന്നു.

عَنْ أُمِّ الدَّرْدَاءِ تَقُولُ دَخَلَ عَلَيَّ أَبُو الدَّرْدَاءِ وَهُوَ مُغْضَبٌ فَقُلْتُ مَا أَغْضَبَكَ فَقَالَ: «وَاللَّهِ مَا أَعْرِفُ مِنْ أُمَّةِ مُحَمَّدٍ –ﷺ- شَيْئًا إِلَّا أَنَّهُمْ يُصَلُّونَ جَمِيعًا»

ഉമ്മുദര്‍ദാഅ് -رَضِيَ اللَّهُ عَنْهَا- പറയുന്നു. ഒരിക്കല്‍ അബുദ്ദര്‍ദാഅ് എന്റെയരികില്‍ വന്നപ്പോള്‍ നല്ല ദേഷ്യത്തിലായിരുന്നു. ഞാന്‍ ചോദിച്ചു: “എന്താണ് നിങ്ങളെ ദേഷ്യം പിടിപ്പിച്ചത്?”

അബുദ്ദര്‍ദാഅ് പറഞ്ഞു: “അല്ലാഹുവാണ സത്യം! മുഹമ്മദ് നബി-ﷺ-യുടെ ഉമ്മത്ത് ചെയ്യുന്നതൊന്നും എനിക്ക് മനസ്സിലാവുന്നില്ല; അവര്‍ ജമാഅത്തായി നിസ്കരിക്കുന്നുണ്ട് എന്നതല്ലാതെ.”

കാലങ്ങള്‍ പിന്നിടുമ്പോള്‍ ബിദ്അത്തുകള്‍ക്കിടയില്‍ നിന്ന് സത്യം വേര്‍തിരിച്ചു മനസ്സിലാക്കാന്‍ വളരെ പ്രയാസപ്പെടേണ്ടി വരുമെന്നും സ്വഹാബികള്‍ അറിയിച്ചു.

عَنْ حُذَيْفَةَ أَنَّهُ أَخَذَ حَجَرَيْنِ، فَوَضَعَ أَحَدَهُمَا عَلَى الْآخَرِ، ثُمَّ قَالَ لِأَصْحَابِهِ: «هَلْ تَرَوْنَ مَا بَيْنَ هَذَيْنِ الْحَجَرَيْنِ مِنَ النُّورِ» قَالُوا: يَا أَبَا عَبْدِ اللَّهِ، مَا نَرَى بَيْنَهُمَا مِنَ النُّورِ إِلَّا قَلِيلًا. قَالَ: « وَالَّذِي نَفْسِي بِيَدِهِ; لَتَظْهَرَنَّ الْبِدَعُ حَتَّى لَا يُرَى مِنَ الْحَقِّ إِلَّا قَدْرُ مَا بَيْنَ هَذَيْنِ الْحَجَرَيْنِ مِنَ النُّورِ، وَاللَّهِ لَتَفْشُوَنَّ الْبِدَعُ حَتَّى إِذَا تُرِكَ مِنْهَا شَيْءٌ; قَالُوا: تُرِكَتِ السُّنَّةُ»

ഹുദൈഫ -رَضِيَ اللَّهُ عَنْهُ- നിവേദനം: ഒരിക്കല്‍ അദ്ദേഹം രണ്ട് കല്ലുകള്‍ എടുക്കുകയും, ഒന്ന് മറ്റൊന്നിനോട് ചേര്‍ത്തു വെക്കുകയും ചെയ്തു. ശേഷം തന്റെ ശിഷ്യന്മാരോട് ചോദിച്ചു: “ഈ രണ്ട് കല്ലുകള്‍ക്കിടയില്‍ നിങ്ങള്‍ വല്ല വെളിച്ചവും കാണുന്നുണ്ടോ?”

അവര്‍ പറഞ്ഞു : “അബൂ അബ്ദില്ലാഹ്! അവ രണ്ടിനുമിടയില്‍ വളരെ കുറച്ച് പ്രകാശമല്ലാതെ ഞങ്ങള്‍ കാണുന്നില്ല.”

ഹുദൈഫ -رَضِيَ اللَّهُ عَنْهُ- പറഞ്ഞു: “എന്റെ ആത്മാവ് ആരുടെ കൈകളിലാണോ അവന്‍ തന്നെ സത്യം! ബിദ്അത്തുകള്‍ പ്രകടമാവുകയും, ഈ കല്ലുകള്‍ക്കിടയില്‍ കാണുന്ന പ്രകാശത്തോളം മാത്രം സത്യം കാണപ്പെടുകയും ചെയ്യുന്ന (അവസ്ഥ) ഉണ്ടാകും.

അല്ലാഹു തന്നെ സത്യം! ബിദ്അത്തുകള്‍ സര്‍വ്വപ്രചാരം നേടുകയും, അതില്‍ നിന്നെന്തെങ്കിലും ഒഴിവാക്കപ്പെട്ടാല്‍ ‘സുന്നത്ത് ഒഴിവാക്കപ്പെട്ടിരിക്കുന്നു’ എന്ന് ജനങ്ങള്‍ പറയുകയും ചെയ്യും.” (ഇഅതിസാം – ശ്വാതിബി: 1/78)

عَنْ أَبِي الدَّرْدَاءِ أَنَّهُ قَالَ: «لَوْ خَرَجَ رَسُولُ اللَّهِ –ﷺ- عَلَيْكُمْ مَا عَرَفَ شَيْئًا مِمَّا كَانَ عَلَيْهِ هُوَ وَأَصْحَابُهُ إِلَّا الصَّلَاةَ» قَالَ الْأَوْزَاعِيُّ : «فَكَيْفَ لَوْ كَانَ الْيَوْمَ؟» قَالَ عِيسَى بْنُ يُونُسَ: «فَكَيْفَ لَوْ أَدْرَكَ الْأَوْزَاعِيُّ هَذَا الزَّمَانَ؟»

അബുദ്ദര്‍ദാഅ് -رَضِيَ اللَّهُ عَنْهُ- പറയുന്നു: “നബി-ﷺ-യെങ്ങാനും നിങ്ങളുടെ അടുക്കലേക്ക് വന്നാല്‍ അവിടുന്നും, സ്വഹാബത്തും നിലകൊണ്ടിരുന്ന മതത്തില്‍ നിന്നൊന്നും തന്നെ കണ്ടെത്തില്ല; ഈ നിസ്കാരമല്ലാതെ.”

(കാലങ്ങള്‍ക്ക് ശേഷം) ഇമാം ഔസാഈ -رَحِمَهُ اللَّهُ- പറയുന്നു: “(നബി -ﷺ- ഇക്കാലത്തെങ്ങാനുമായിരുന്നു വന്നിരുന്നതെങ്കില്‍ (അവസ്ഥ എന്താകുമായിരുന്നു?)”

ഈസബ്നു യൂനുസ് -رَحِمَهُ اللَّهُ- പറയുന്നു: “ഔസാഇയെങ്ങാനും ഇക്കാലം കണ്ടിരുന്നെങ്കില്‍ എന്താകുമായിരുന്നു അവസ്ഥ?”

ഓരോ ഇബാദത്തുകളുടെയും കാര്യത്തില്‍ ഇപ്രകാരം നാം ചോദിക്കാന്‍ തുടങ്ങുകയും, അവയിലോരോന്നിലും എന്തു മാത്രം ബിദ്അത്തുകള്‍ കടത്തികൂട്ടപ്പെട്ടിട്ടുണ്ടെന്ന് അന്വേഷിക്കുകയും ചെയ്താല്‍ കാര്യങ്ങളുടെ ഗൗരവം നമുക്ക് ബോധ്യമാകും.

ചിന്തിച്ചാല്‍ അല്ലാഹുവിന്റെ ദീനിന് കടകവിരുദ്ധമായി നിലകൊള്ളുന്ന ബിദ്അത്തുകള്‍ നിര്‍മ്മിക്കുന്നതിലും, നിലനിര്‍ത്തുന്നതിലും വിയര്‍പ്പൊഴുക്കുന്നതിനേക്കാള്‍ എന്ത് കൊണ്ടും ഒരാള്‍ക്ക് നന്നായിട്ടുള്ളത് കുറച്ചാണെങ്കിലും സുന്നത്തുകളില്‍ ഒതുങ്ങി നില്‍ക്കുകയും, അതില്‍ പ്രതിഫലം കാംക്ഷിക്കുകയും ചെയ്യലാണ്.

عَنْ ابْنِ مَسْعُودٍ: «الْقَصْدُ فِي السُّنَّةِ خَيْرٌ مِنَ الاجْتِهَادِ فِي البِدْعَةِ»

ഇബ്‌നു മസ്ഊദ് -رَضِيَ اللَّهُ عَنْهُ- പറഞ്ഞു: “സുന്നത്ത് പ്രവർത്തിക്കുന്നതിൽ മിതത്വം പുലർത്തുന്നതാണ്, ബിദ്അത്തിലുള്ള പരിശ്രമത്തെക്കാള്‍ ഉത്തമം.”

ഓരോ ബിദ്അത്തുകളും നബി -ﷺ- നമ്മെ ഏല്‍പ്പിച്ചു പോയ സുന്നത്തുകളെ മരിപ്പിക്കുകയാണ് ചെയ്യുന്നതെന്ന യാഥാര്‍ഥ്യം നബി-ﷺ-യെ സ്നേഹിക്കുന്നവരുടെ മനസ്സില്‍ ബിദ്അത്തിനെതിരെ ശക്തമായ രോഷം സൃഷ്ടിക്കാന്‍ പര്യാപ്തമാണ്.

عَنْ ابْنِ عَبَّاسٍ قَالَ: «مَا يَأْتِي عَلَى النَّاسِ مِنْ عَامٍ، إِلَّا أَحْدَثُوا فِيهِ بِدْعَةً، وَأَمَاتُوا فِيهِ سُنَّةً، حَتَّى تَحْيَا البِدَعُ وَتَمُوتَ السُّنَنُ»

ഇബ്‌നു അബ്ബാസ് -رَضِيَ اللَّهُ عَنْهُمَا- പറഞ്ഞു: “ഒരു ബിദ്അത്ത് നിര്‍മ്മിക്കപ്പെടുകയും സുന്നത്ത് മരണപ്പെടുകയും ചെയ്യാത്ത ഒരു വര്‍ഷവും ജനങ്ങള്‍ക്ക് വരാനില്ല. അങ്ങനെ ബിദ്അത്തുകള്‍ ജനിക്കുകയും സുന്നത്തുകള്‍ മരണപ്പെടുകയും ചെയ്യും.”

പ്രവര്‍ത്തനങ്ങളില്‍ ബിദ്അത്തുകളുടെ സാന്നിധ്യമുണ്ടെങ്കില്‍ അല്ലാഹുവിങ്കല്‍ നിന്നുള്ള കോപമാണ് ഓരോ പ്രവര്‍ത്തനങ്ങളും അവന് വര്‍ദ്ധിപ്പിച്ചു നല്‍കുന്നത്.

عَنِ الْحَسَنِ البَصَرِيِّ قَالَ: «صَاحِبُ الْبِدْعَةِ لَا يَزْدَادُ اجْتِهَادًا – صِيَامًا وَصَلَاةً – إِلَّا ازْدَادَ مِنَ اللَّهِ بُعْدًا»

ഹസനുല്‍ ബസ്വ്-രി -رَحِمَهُ اللَّهُ- പറഞ്ഞു : “നോമ്പും നമസ്കാരവുമായി ബിദ്അത്തുകാരന്‍ കൂടുതല്‍ പരിശ്രമിക്കുന്നതനുസരിച്ച് അല്ലാഹുവില്‍ നിന്ന് കൂടുതല്‍ അകലാതിരിക്കില്ല.”

ബിദ്അത്തുകളില്‍ നിന്നും, അവയുടെ വക്താക്കളില്‍ നിന്നും അല്ലാഹു -تَعَالَى- നമ്മെ അകറ്റി നിര്‍ത്തുകയും, സുന്നത്തില്‍ അവന്‍ നമ്മെ ഉറപ്പിച്ചു നിര്‍ത്തുകയും ചെയ്യട്ടെ.

وَصَلَّى اللَّهُ وَسَلَّمَ وَبَارَكَ عَلَى نَبِيِّنَا مُحَمَّدٍ، وَعَلَى آلِهِ وَصَحْبِهِ وَسَلَّمَ.

كَتَبَهُ: الأَخُ عَبْدُ المُحْسِنِ بْنُ سَيِّد عَلِيّ عَيْدِيد

-غَفَرَ اللَّهُ لَهُ وَلِوَالِدَيْهِ وَلِجَمِيعِ المُسْلِمِينَ-.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

2 Comments

  • സുന്നത്തായ കാര്യങ്ങൾ ഖളാആയാൽ വീട്ടണമോ ഇസ്ലാമിക വിധി എന്ത്? Ref കിട്ടുമോ

  • ഈ തിരിച്ചറിവുകൾ പകർത്താൻ നമുക്ക് പരിശ്രമിക്കാം ഇൻ ഷാ അല്ലാഹ്

Leave a Comment