ഇസ്തിആദതിന്റെ രൂപം
ഏതൊരു ദിക്റും പ്രാര്‍ത്ഥനയും എപ്രകാരമാണ് പറയേണ്ടതെന്നും ചൊല്ലേണ്ടതെന്നും നബി -ﷺ- ഏറ്റവും മനോഹരമായ രൂപത്തില്‍ നമുക്ക് വിശദീകരിച്ചു തന്നിട്ടുണ്ട്. അവയില്‍ ചില രൂപങ്ങള്‍ താഴെ നല്‍കാം; ചെറിയ അര്‍ത്ഥ വിശദീകരണത്തോടൊപ്പം.
- أَعُوذُ بِاللَّهِ مِنَ الشَّيْطَانِ الرَّجِيمِ
അര്‍ഥം: റജീം ആയ ശ്വൈത്വാനില്‍ നിന്ന് ഞാന്‍ അല്ലാഹുവിനോട് രക്ഷ തേടുന്നു.
ഖുര്‍ആനില്‍ ഇസ്തിആദതിന്റെ ഈ രൂപം മാത്രമാണ് വന്നിട്ടുള്ളത്. അതിനാല്‍ മിക്ക ഖുര്‍ആന്‍ ഖാരിഉകളുടെ അടുക്കലും സ്വീകാര്യമായ രൂപം ഇതാണ്.
അല്ലാഹു -تَعَالَى- പറഞ്ഞു:
فَإِذَا قَرَأْتَ الْقُرْآنَ فَاسْتَعِذْ بِاللَّهِ مِنَ الشَّيْطَانِ الرَّجِيمِ
ബഹുഭൂരിപക്ഷം സ്വഹാബികളും താബിഉകളും ഈ രൂപമാണ് സ്വീകരിച്ചിരുന്നത്. ഖുര്‍ആന്‍ പാരായണത്തിന്റെ മുന്‍പുള്ള ഇസ്തിആദ ഇപ്രകാരം ആയിരിക്കണമെന്ന് അനേകം പണ്ഡിതന്മാര്‍ പറഞ്ഞിട്ടുണ്ട്.
- أَعُوذُ بِاللَّهِ السَّمِيعِ العَلِيمِ مِنَ الشَّيْطَانِ الرَّجِيمِ
അര്‍ഥം: ‘സമീഉം’ (എല്ലാം കേള്‍ക്കുന്നവന്‍) ‘അലീമും’ (എല്ലാം അറിയുന്നവനും) ആയ അല്ലാഹുവിനോട് റജീമായ ശ്വൈത്വാനില്‍ നിന്ന് ഞാന്‍ രക്ഷ തേടുന്നു.
അബൂ സഈദ് അല്‍-ഖുദ്രി -رَضِيَ اللَّهُ عَنْهُ- വിന്റെ ഹദീസില്‍ നബി -ﷺ- രാത്രി നിസ്കാരത്തില്‍ ഇപ്രകാരം ഇസ്തിആദ നടത്തിയതായി വന്നിട്ടുണ്ട്. (അഹ്മദ്: 3/50, അബൂ ദാവൂദ്: 775, തിര്‍മിദി: 242)
- أَعُوذُ بِاللَّهِ السَّمِيعِ العَلِيمِ مِنَ الشَّيْطَانِ الرَّجِيمِ مِنْ هَمْزِهِ وَنَفْخِهِ وَنَفْثِهِ
അര്‍ഥം: ‘സമീഉം’ (എല്ലാം കേള്‍ക്കുന്നവന്‍) ‘അലീമും’ (എല്ലാം അറിയുന്നവനും) ആയ അല്ലാഹുവിനോട് റജീമായ ശ്വൈത്വാനില്‍ നിന്നും, അവന്റെ ‘ഹംസ്’, ‘നഫ്ഖ്’, ‘നഫ്ഥ്, എന്നിവയില്‍ നിന്നും ഞാന്‍ രക്ഷ തേടുന്നു.
ഈ പ്രാര്‍ത്ഥന ഖിയാമുല്ലൈല്‍ നിസ്കാരത്തിന് മാത്രം ബാധകമാണെന്ന് ചില പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. അല്ലെന്നു പറഞ്ഞവരും ഉണ്ട്.
- أَعُوذُ بِاللَّهِ العَظِيمِ وَبِوَجْهِهِ الكَرِيمِ وَسُلْطَانِهِ القَدِيمِ مِنَ الشَّيْطَانِ الرَّجِيمِ
അര്‍ഥം: ‘അദ്വീമായ’ (അങ്ങേയറ്റം മഹത്വമുള്ളവന്‍) അല്ലാഹുവിനെ കൊണ്ട്, അവന്റെ മാന്യമായ തിരുമുഖത്തെയും, എന്നേയുള്ള അധികാരത്തെയും മുന്‍നിര്‍ത്തി, റജീമായ ശ്വൈത്വാനില്‍ നിന്ന് ഞാന്‍ രക്ഷ തേടുന്നു.
ഈ പ്രാര്‍ത്ഥനകളില്‍ വന്ന ചില പദങ്ങളുടെ അര്‍ത്ഥങ്ങളും വിവക്ഷയും അടുത്ത കുറിപ്പില്‍. ഇന്‍ഷാ അല്ലാഹ്.