ചോദ്യം: വുദുവെടുക്കുമ്പോള്‍ താടി രോമങ്ങള്‍ക്കിടയില്‍ വിരലുകള്‍ കൊണ്ട് ചിക്കണമെന്ന കല്‍പ്പനയുടെ ഉദ്ദേശം എന്താണ്? താടിയുടെ കീഴിലുള്ള തൊലി നനയല്‍ നിര്‍ബന്ധമായതിനാലാണോ അത്?
ഉത്തരം: തിങ്ങിയ താടിയാണ് ഉള്ളതെങ്കില്‍ അതിന്റെ പുറം ഭാഗം കഴുകല്‍ മാത്രമേ നിര്‍ബന്ധമുള്ളൂ; ഉള്‍ഭാഗം കഴുകല്‍ നിര്‍ബന്ധമില്ല. അതിന്റെ താഴെയുള്ള തൊലിയും കഴുകല്‍ നിര്‍ബന്ധമല്ല. എന്നാല്‍; താടി വിരലുകള്‍ കൊണ്ട് ചിക്കുക എന്നത് നിയമമാക്കപ്പെട്ടിട്ടുണ്ട്.
നവവി –رَحِمَهُ اللَّهُ= പറഞ്ഞു: “തിങ്ങിയ താടി കഴുകല്‍ നിര്‍ബന്ധമാണെന്നതില്‍ അഭിപ്രായവ്യത്യാസമില്ല. എന്നാല്‍ അതിന്റെ ഉള്‍ഭാഗം കഴുകല്‍ നിര്‍ബന്ധമില്ല. താടിയുടെ കീഴിലുള്ള തൊലിയും ഇപ്രകാരം തന്നെ. ഇത് പൊതുവെ പണ്ഡിതന്മാര്‍ക്കിടയില്‍ യോജിപ്പുള്ള കാര്യമാണ്.
സ്വഹാബികളിലും താബിഈങ്ങളിലും അവര്‍ക്ക് ശേഷമുള്ളവരിലും പെട്ട ബഹുഭൂരിപക്ഷം പണ്ഡിതന്മാരുടെയും അഭിപ്രായം ഇത് തന്നെയാണ്. ഈ വിഷയത്തില്‍ അഭിപ്രായവ്യത്യാസമുള്ളതായി തനിക്ക് അറിയില്ലെന്നാണ് ഇബ്‌നു റുഷ്ദ് പറഞ്ഞത്.
എന്നാല്‍; താടിക്ക് കീഴിലുള്ള തൊലി കാണാവുന്ന രൂപത്തില്‍, നേര്‍ത്ത താടി രോമങ്ങളാണ് അയാള്‍ക്ക് ഉള്ളതെങ്കില്‍ അതിന്റെ ഉള്ളും പുറവും കഴുകണം.
(ലജ്നതുദ്ദാഇമ: 1/8891)